ന്യൂഡൽഹി: എട്ട് ദിവസത്തിടെ ഏഴാം തവണയും പെട്രോൾ ഡീസൽ വിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 74 പൈസയുമാണ് വർധിക്കുക. കഴിഞ്ഞ ദിവസം പെട്രോൾ ലിറ്ററിന് 32 പൈസയും ലിറ്റർ ഡീസലിന് 37 പൈസയും വർധിച്ചിരുന്നു.
ഒരാഴ്ചക്കുള്ളിൽ നാലര രൂപയുടെ വർധനവാണ് ഇതുവരെയുണ്ടായിരുന്നത്. അടുത്ത ദിവസം കൂടി വില കൂടിയാണ് വില അഞ്ച് രൂപയ്ക്ക് മുകളിലേക്ക് കടക്കും.കഴിഞ്ഞ എട്ടുദിവസത്തിനുള്ളില്‍ ആറ് രൂപയോളമാണ് കൂട്ടിയത്.
കണക്ക് പ്രകാരം രാജ്യത്തെ ഒരു ലിറ്റർ പെട്രോളിന് 108 രൂപ 83 പൈസയും ഡീസലിന് 93 രൂപ 9 പെസയുമാണ് ഇപ്പോഴത്തെ വില. മാർച്ച് 21-ൽ 104.65 ആയിരുന്ന നിരക്കാണ് വർധിച്ച് ഇത്രയുമായത്.
പ്രധാന നഗരങ്ങളിലെ വില
ചെന്നൈ- ₹105.94 (പെട്രോൾ) ₹96.00 (ഡീസൽ)
കൊൽക്കത്ത- ₹109.68 (പെട്രോൾ) ₹94.62 (ഡീസൽ)
ബെംഗളൂരു- ₹105.62 (പെട്രോൾ), ₹89.70 (ഡീസൽ)
ഹൈദരാബാദ്- ₹113.61 (പെട്രോൾ), ₹99.84 (ഡീസൽ)
കൊച്ചി- ₹108.64 (പെട്രോൾ), ₹ 95.85 (ഡീസൽ)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.