New Delhi : രാജ്യത്തെ ജനങ്ങൾക്ക് ഒരു ദീപാവലി സമ്മാനമായിട്ടാണ് ഇന്നലെ ഒക്ടോബർ 3ന് രാത്രിയിൽ കേന്ദ്ര സർക്കാർ ഇന്ധന വിലയിൽ എക്സൈസ് ഡ്യൂട്ടി വെട്ടികുറച്ചത് (Fuel Price Reduction). കേന്ദ്ര പ്രഖ്യാപനം വന്നതോടെ ഇന്ന് മുതൽ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് വെട്ടികുറച്ചിരിക്കുന്നത് (New Petrol Diesel Price). ഇതിനോടൊപ്പം ഡബിൾ ബോണസായി ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ ഇന്ധന വിലയുടെ വാറ്റും വെട്ടികുറക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഇതുവരെ 10 സംസ്ഥാനങ്ങളാണ് പെട്രോൾ ഡീസൽ വിലയിൽ നിന്ന് വാറ്റ് വെട്ടികുറച്ചിരിക്കുന്നത്. ആ സംസ്ഥാനങ്ങൾ ഇവയാണ്.
ഉത്തരാഖണ്ട് (Uttarakhand Petrol Deisel Price)
കേന്ദ്രത്തിന്റെ പ്രഖ്യാപനിത്തിന് പിന്നാലെയാണ് ഉത്തരാഖണ്ട് മുഖ്യമന്ത്രി പുശ്ഖർ സിങ് ധാമി സംസ്ഥാന പെട്രോൾ വിലയിൽ നിന്ന് 2 രൂപ വാറ്റ് കുറച്ചിരിക്കുന്നു എന്ന് അറിയിച്ചിരിക്കുന്നത്. ഇതോടെ ഉത്തരാഖണ്ടിൽ ഏഴ് രൂപയാണ് പെട്രോളിന് ഇനി കുറയാൻ പോകുന്നത്.
കർണാടക (Karanataka Petrol Deisel Price)
പെട്രോളിനും ഡീസലിനും 7 രൂപ വാറ്റാണ് കർണാടകയിൽ ബാസാവരാജ് ബൊമ്മയ് സർക്കാർ കുറയ്ക്കുന്നതായി അറിയിച്ചിരിക്കുന്നത്. അതായത്. കർണാടകയിൽ ഇന്ന് നവംബർ നാല് മുതൽ പെട്രോളിനും ഡീസലിനും വില കുറയാൻ പോകുന്നത് യഥാക്രമം 12, 17 രൂപയുമാണ്.
ALSO READ : Fuel Price Reduced: പൊതുജനത്തിന് കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം: പെട്രോളിന് 5ഉം ഡീസലിന് 10 രൂപയും കുറച്ചു
ഹരിയാന (Haryana Petrol Deisel Price)
ഹരിയാനയിൽ പെട്രോളിന് 7 രൂപയും ഡീസലിന് 2 രൂപയുമാണ് വാറ്റ് വെട്ടികുറച്ചിരിക്കുന്നത്. അതായത് ഇരു ഇന്ധനങ്ങൾക്കും ഹരിയാനയിൽ 12 രൂപയാണ് വില കുറഞ്ഞ് ലഭിക്കുന്നത്.
അസം (Asaam Petrol Deisel Price)
പെട്രോളിനും ഡീസലിനും 7 രൂപ വാറ്റാണ് അസമിൽ ഹിമാന്ത ബിസ്വാ സർക്കാർ കുറയ്ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. അതായത് അസമിൽ ഇന്ന് നവംബർ നാല് മുതൽ പെട്രോളിനും ഡീസലിനും വില കുറയാൻ പോകുന്നത് യഥാക്രമം 12, 17 രൂപയുമാണ്.
ഗോവ (Goa Petrol Deisel Price)
പെട്രോളിനും ഡീസലിനും 7 രൂപ വാറ്റാണ് ഗോവ സർക്കാർ കുറയ്ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. അതായത് ഗോവയിൽ ഇന്ന് നവംബർ നാല് മുതൽ പെട്രോളിനും ഡീസലിനും വില കുറയാൻ പോകുന്നത് യഥാക്രമം 12, 17 രൂപയുമാണ്.
ത്രിപുര (Tripura Petrol Deisel Price)
ത്രിപുരയിലും 12-ും 17-ും രൂപയാണ് പെട്രോളിനും ഡീസനിലും കുറയാൻ പോകുന്നത്. ത്രിപുര 7 രൂപ വാറ്റാണ് ഇരു ഇന്ധനങ്ങൾക്കും കുറച്ചിരിക്കുന്നത്
ഉത്തർപ്രദേശ് (UP Petrol Deisel Price)
യുപിയിൽ യോഗി സർക്കാർ പെട്രോളിന് 7 രൂപയും ഡീസലിന് 2 രൂപയുമാണ് വാറ്റ് വെട്ടികുറച്ചിരിക്കുന്നത്. അതായത് ഇരു ഇന്ധനങ്ങൾക്കും യുപിയിൽ 12 രൂപയാണ് വില കുറഞ്ഞ് ലഭിക്കുന്നത്.
ALSO READ : Fuel Price : സംസ്ഥാനം ഇന്ധന വിലയിലെ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ബാലഗോപാൽ
ഗുജറാത്ത് (Gujrat Petrol Deisel Price)
കേന്ദ്രത്തിന്റെ ഇന്ധന നികുതി ഇളവിന് ശേഷം ഗുജറാത്തിലും 12-ും 17-ും രൂപയാണ് പെട്രോളിനും ഡീസനിലും കുറയാൻ പോകുന്നത്. ഗുജറാത്ത് 7 രൂപ വാറ്റാണ് ഇരു ഇന്ധനങ്ങൾക്കും കുറച്ചിരിക്കുന്നത്.
മണിപ്പൂർ (Manipur Petrol Deisel Price)
കേന്ദ്രത്തിന്റെ ഇന്ധന നികുതി ഇളവിന് ശേഷം മണിപ്പൂർ 12-ും 17-ും രൂപയാണ് പെട്രോളിനും ഡീസനിലും കുറയാൻ പോകുന്നത്. മണിപ്പൂർ സർക്കാർ 7 രൂപ വാറ്റാണ് ഇരു ഇന്ധനങ്ങൾക്കും കുറച്ചിരിക്കുന്നത്.
സിക്കിം (Sikim Petrol Deisel Price)
കേന്ദ്രത്തിന്റെ ഇന്ധന നികുതി ഇളവിന് ശേഷം സിക്കിമിലും 12-ും 17-ും രൂപയാണ് പെട്രോളിനും ഡീസനിലും കുറയാൻ പോകുന്നത്. സിക്കിം സർക്കാർ 7 രൂപ വാറ്റാണ് ഇരു ഇന്ധനങ്ങൾക്കും കുറച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...