നിര്‍ബന്ധിത അവധി: അലോക് വര്‍മ സുപ്രീംകോടതിയെ സമീപിച്ചു

കോടതി കയറി സിബിഐ ഉദ്യോഗസ്ഥര്‍. നിര്‍ബന്ധിത അവധില്‍ പ്രവേശിക്കാനുള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടിയ്ക്കെതിരെ സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

Last Updated : Oct 24, 2018, 12:02 PM IST
നിര്‍ബന്ധിത അവധി: അലോക് വര്‍മ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: കോടതി കയറി സിബിഐ ഉദ്യോഗസ്ഥര്‍. നിര്‍ബന്ധിത അവധില്‍ പ്രവേശിക്കാനുള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടിയ്ക്കെതിരെ സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

 
ചുമതലകളില്‍ നിന്ന് നീക്കിയ നടപടിയെ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി സുപ്രിം കോടതി വെള്ളിയാഴ്ച പരിഗണിക്കും.

ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കേന്ദ്രം നാടകീയമായ നീക്കങ്ങള്‍ നടത്തിയത്. അതനുസരിച്ച് ഡയറക്ടര്‍ അലോക് വര്‍മയോടും അഴിമതി ആരോപണ വിധേയനായ രാകേഷ് അസ്താനയോടും നിര്‍ബന്ധിത ലീവില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ, അഡീഷണൽ ഡയറക്ടർ എ.കെ. ശര്‍മയോടും അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശമുണ്ട്. 

സിബിഐയുടെ ചരിത്രത്തില്‍ ആദ്യമായി അന്വേഷണ ഏജന്‍സിയുടെ മൂന്ന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകള്‍ സീല്‍ ചെയ്തിരിക്കുകയാണ്. കൂടാതെ, ഇവരുമായി അടുത്ത ബന്ധമുള്ള മറ്റ് ഉദ്യോഗസ്ഥരും നിര്‍ബന്ധിത അവധിയിലാണെന്നാണ് റിപ്പോര്‍ട്ട്.
 
അതേസമയം, കേ​ന്ദ്ര സ​ര്‍​ക്കാ​രിന്‍റെ ന​ട​പ​ടി നി​യ​മ​ വി​രു​ദ്ധ​മാണെന്നും അ​ലോ​ക് കു​മാ​ര്‍ വ​ര്‍​മ​യെ സി​ബി​ഐ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ ന​ട​പ​ടി സു​പ്രീം കോ​ട​തി​യി​ല്‍ ചോ​ദ്യം ചെ​യ്യു​മെ​ന്നും മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ് പറഞ്ഞു. 

സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യു​ടെ പ​ക​യ്ക്കു പാ​ത്ര​മാ​യ​താ​ണ് അ​ലോ​ക് വ​ര്‍​മ​യെ നീ​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​സ്താ​ന​യ്ക്കെ​തി​രാ​യ അ​ഴി​മ​തി​ക്കേ​സി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ക​യാ​ണ‌്. 

അ​രു​ണ്‍ ഷൂ​രി​യും യ​ശ്വ​ന്ത് സി​ന്‍​ഹ​യും ചേ​ര്‍​ന്ന് റ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ ന​ല്‍​കി​യ പ​രാ​തി അ​ലോ​ക് വ​ര്‍​മ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തും അ​ദ്ദേ​ഹ​ത്തി​നോ​ടു​ള്ള വി​രോ​ധ​ത്തി​നു കാ​ര​ണ​മാ​യി. അ​ലോ​ക് കു​മാ​ര്‍ വ​ര്‍​മ​യെ നീ​ക്കി​യ​തി​നെ​തി​രെ താ​ന്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ പ​റ​ഞ്ഞു.

സിബിഐ ഡയറക്ടറുടെ കാലാവധി രണ്ടു വര്‍ഷമാണ്‌. അതനുസരിച്ച്, അലോക് വര്‍മയ്ക്ക് ഇനിയും നാല് മാസത്തെ കാലാവധി കൂടി ഉണ്ട്. 

സി.ബി.ഐ നേതൃത്വത്തിലെ ഈ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് സര്‍ക്കാരിനും സിബിഐയ്ക്കും വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഇന്നലെ അര്‍ധരാത്രി പ്രധാനമന്ത്രി അടിയന്തരമായി വിളിച്ചുചേര്‍ത്ത അപ്പോയിന്‍മെന്‍റ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഉത്തരവും ഇന്നലെ രാത്രി തന്നെ പുറത്തിറക്കിയിട്ടുണ്ട്. ജോയന്‍റ് ഡയറക്ടര്‍ നാഗേശ്വര റാവുവിനാണ് സിബിഐയുടെ ചുമതല. 

 

Trending News