സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി; എന്‍. നാഗേശ്വര റാവുവിന് താല്‍കാലിക ചുമതല

ഡയറക്ടർ അലോക് വർമ്മയോടും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയോടും അവധിയിൽ പോകാൻ നിർദേശിക്കുകയായിരുന്നു.  

Last Updated : Oct 24, 2018, 08:42 AM IST
സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി; എന്‍. നാഗേശ്വര റാവുവിന് താല്‍കാലിക ചുമതല

ന്യൂഡല്‍ഹി: ഉൾപ്പോരു കനത്തതോടെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ (സിബിഐ) ഡയറക്ടറെ നീക്കി. ഡയറക്ടർ അലോക് വർമ്മയോടും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയോടും അവധിയിൽ പോകാൻ നിർദേശിക്കുകയായിരുന്നു. 

പകരം സിബിഐ ജോയിന്റ് ഡയറക്ടർ നാഗേശ്വർ റാവുവിനാണു ചുമതല. ഡയറക്ടറുടെ എല്ലാ ചുമതലകളും റാവുവി ന് കൈമാറുന്നുവെന്നും അടിയന്തരമായി ചുമതല ഏറ്റെടുക്കണമെന്നും കേന്ദ്രസർക്കാർ ഉത്തരവിൽ പറയുന്നു. ഇന്നലെ അർധരാത്രി ചേർന്ന അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

അതേസമയം, തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് രാകേഷ് അസ്താന നൽകിയ ഹർജിയില്‍ അദ്ദേഹത്തെ തിങ്കളാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.  അലോക് കുമാർ വർമ്മയിൽ നിന്നും ജോയിന്റ് ഡയറക്ടർ എ.കെ ശർമ്മയിൽ നിന്നും ഹൈക്കോടതി പ്രതികരണം തേടിയിട്ടുണ്ട്.

അതിനിടെ അറസ്റ്റിലായ ദേവന്ദർകുമാറിനെ ഏഴുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ കോടതി വിട്ടു. ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്‍റെ പേരിൽ തട്ടിപ്പ് നടത്തുന്ന റാക്കറ്റിന്‍റെ ഭാഗമാണ് ദേവേന്ദറെന്നും സി.ബി.ഐ വാദിച്ചു.

സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയ്ക്കെതിരെ വ്യാജമൊഴി രേഖപ്പെടുത്തിയതിന് ഡി.വൈ.എസ്.പി ദേവന്ദർകുമാറിനെ കഴിഞ്ഞദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് അസ്താനയും ദേവേന്ദർകുമാറും ഹർജികളുമായി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചത്. 

രാകേഷ് അസ്താനയ്ക്കും ദേവേന്ദർകുമാറിനെമെതിരായ കേസ് ഗുരുതരമാണെന്ന് സി.ബി.ഐ കോടതിയിൽ പറഞ്ഞു. അന്വേഷണം നടക്കുകയാണ്. കൂടുതൽ വകുപ്പുകൾ എഫ്.ഐ.ആറിൽ കൂട്ടിച്ചേർക്കാൻ സി.ബി.ഐ അനുമതിയും തേടി. ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിയമവിരുദ്ധമായാണ് തനിക്കെതിരെ കേസെടുത്തതെന്നായിരുന്നു അസ്താനയുടെ വാദം.

ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍​നി​ന്നും ര​ക്ഷ​പെ​ടു​ത്താ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു മാം​സ​വ്യാ​പാ​രി​യാ​യ മോ​യി​ന്‍ ഖു​റേ​ഷി​യി​ല്‍​നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​സ്താ​ന​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. എന്നാല്‍ തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ വ്യാജമാണെന്നാണ് അസ്താനയുടെ നിലപാട്. മാം​സ​വ്യാ​പാ​രി​യാ​യ മോ​യി​ന്‍ ഖു​റേ​ഷി നിരവധു കേസുകളില്‍ പ്രതിയാണ്. 

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈദരാബാദിലെ വ്യവസായി സതീഷ് സന അറസ്റ്റിലായതോടെയാണ് അസ്താനയ്ക്കെതിരെ ആരോപണമുയരുന്നത്. ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പ്രതിയാകാതിരിക്കാന്‍ രാകേഷ് അസ്താനയ്ക്ക് രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയെന്ന് സന മൊഴി നല്‍കുകയായിരുന്നു. 2017 ഡിസംബര്‍ മുതല്‍ 10 മാസമായാണ് തുക നല്‍കിയത്. ദുബായ് കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരനായ മനോജ് പ്രസാദ് വഴിയാണ് ഇടപാട് നടന്നത്. സനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മനോജ് പ്രസാദിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

Trending News