Chennai : തമിഴ്‌നാട്ടിൽ (Tamilnadu) ഒറ്റ ദിവസത്തിൽ 33 പേർക്ക് ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതിനെ തുടർന്ന് കടുത്ത ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ തമിഴ്‌നാട്ടിലെ ആകെ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 34 ആയി ഉയർന്നിട്ടുണ്ട്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ ഒരാൾ മലയാളിയാണ്. ഏറെ പേർക്കും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് ചെന്നൈയിലാണെന്നുള്ളതും ആശങ്ക വര്ധിപ്പിക്കുന്നുണ്ട്.
രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ചെന്നൈയിൽ മാത്രം 26 പേരിലാണ് ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ മധുരയിൽ 4 കേസുകളും തിരുവാൺമലൈയിൽ രണ്ടും സേലത്ത് ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ALSO READ: Omicron India Update: ഒമിക്രോണ്‍ കേസുകളില്‍ വര്‍ദ്ധനവ്, ഏറ്റവുമധികം രോഗികള്‍ മഹാരാഷ്ട്രയില്‍
രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം തീവ്രമായി കൊണ്ടിരിക്കുകയാണ്. ഇതുവരെ 16 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് ഇതുവരെ 269 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ബുധനാഴ്ച ഇത് 213 ആയിരുന്നു. രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. മഹാരാഷ്ട്രയില്‍ 65 കേസുകളാണ് രേഖപ്പെടുത്തിയത്.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ഒമിക്രോണ്‍ വ്യാപനം ഇപ്രകാരമാണ്. മഹാരാഷ്ട്ര - 65, ഡല്‍ഹി - 64, തമിഴ്‌നാട് 34,തെലങ്കാന 24, കർണാടക 19, രാജസ്ഥാൻ 21, കേരളം 15, ഗുജറാത്ത് 14, ഉത്തർപ്രദേശ് 2, ആന്ധ്രാപ്രദേശ് 1, ചണ്ഡീഗഢ് 1, പശ്ചിമ ബംഗാള്‍ 1 എന്നിങ്ങനെയാണ് കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്.
ഒമിക്രോണ്‍ വ്യാപനം തീവ്രമാവുന്ന സാഹചര്യത്തില്‍ രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്‍റെ (Covid Thrid Wave) ഭീതിയിലേയ്ക്ക് നീങ്ങുകയാണ്. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഒമിക്രോണ്‍ കേസുകള്‍ കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രാത്രി കർഫ്യൂ ഏർപ്പെടുത്താനും കൂടുതൽ ആളുകൾ ഒരിടത്ത് ഒത്തുകൂടുന്നത് തടയാനും വിവാഹങ്ങളിലും ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...