UP Building Collapse: യുപി കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ഇനിയും നിരവധി പേർ അവശിഷ്ടങ്ങൾക്കിടെ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 11, 2025, 06:14 PM IST
  • 35ഓളം തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നതായാണ് വിവരം.
  • രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 23 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
  • ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
UP Building Collapse: യുപി കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്. നിരവധി തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. 35ഓളം തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 23 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. 

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് സാമൂഹിക ക്ഷേമ മന്ത്രി അസീം അരുണ്‍ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി എല്ലാ മാർ​ഗവും സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) ശുഭ്രാന്ത് കുമാർ ശുക്ലും പറഞ്ഞു. അതേസമയം ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാര പരിക്കുകളുള്ളവര്‍ക്ക് 5,000 രൂപയും സഹായധനം നല്‍കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News