കൊച്ചി: രാഹുൽ ഈശ്വറിനെതിരെ വീണ്ടും ഹണി റോസ് രംഗത്ത്. രാഹുൽ സൈബർ ഇടത്തിൽ ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുന്നുവെന്ന് ഹണി റോസ് ആരോപിച്ചു. താനും കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് കാരണക്കാരിൽ ഒരാൾ രാഹുൽ ഈശ്വർ ആണെന്ന് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. താൻ നൽകിയ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിയാനുമുള്ള കാര്യങ്ങളാണ് രാഹുൽ ചെയ്യുന്നതെന്ന് താരം ആരോപിച്ചു.
വസ്ത്ര സ്വാതന്ത്ര്യം തന്‍റെ മൗലികാവകാശമാണ്. അതിനെതിരെ രാഹുല്‍ ഈശ്വര്‍ സൈബർ ഇടത്തിൽ നടത്തുന്ന അനാവശ്യ പ്രചാരണങ്ങൾ ആളുകൾ തനിക്കെതിരെ തിരിയാൻ കാരണമായി. തന്റെ മൗലിക അവകാശങ്ങളിലേക്ക് കടന്നു കയറി തന്നെയും സ്ത്രീത്വത്തെയും രാഹുൽ ഈശ്വർ അപമാനിച്ചുവെന്നും ഹണി റോസ് ആരോപിച്ചു.
കഴിഞ്ഞ ദിവസവും ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. ചാനൽ ചർച്ചകളിൽ ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ചും ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ചും രാഹുൽ ഈശ്വർ സംസാരിച്ചിരുന്നു. ഇതിനെതിരെയാണ് 2 ദിവസം മുൻപ് ഹണി റോസ് രംഗത്തെത്തിയത്. താങ്കളുടെ ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്ന് ഹണിറോസ് വിമർശിച്ചിരുന്നു.
അന്നത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ശ്രീ രാഹുൽ ഈശ്വർ,
താങ്കളുടെ ഭാഷയുടെ മുകളിൽ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചർച്ചയ്ക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ട് തന്നെ രാഹുൽ ഉണ്ടെങ്കിൽ ഒരു പക്ഷത്ത് അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുൽ നിൽക്കും. ചർച്ചകൾക്ക് രാഹുൽ ഈശ്വർ എന്നും മുതൽക്കൂട്ടാണ്. സ്ത്രീകൾ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിർവീര്യമാക്കും.
പക്ഷേ തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കിൽ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്.
എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.