Omicron Inda Update: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം തീവ്രമാകുന്നു. ഇതുവരെ 16 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
ഒമിക്രോണ്‍ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ (Omicron India Update) ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. രാജ്യത്ത് ഇതുവരെ 236 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ബുധനാഴ്ച ഇത് 213 ആയിരുന്നു. രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. മഹാരാഷ്ട്രയില്‍ 65 കേസുകളാണ് രേഖപ്പെടുത്തിയത്.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ഒമിക്രോണ്‍ വ്യാപനം ഇപ്രകാരമാണ്. മഹാരാഷ്ട്ര - 65, ഡല്‍ഹി - 64, തെലങ്കാന 24, കർണാടക 19, രാജസ്ഥാൻ 21, കേരളം 15, ഗുജറാത്ത് 14, ഉത്തർപ്രദേശ് 2, ആന്ധ്രാപ്രദേശ് 1, ചണ്ഡീഗഢ് 1, തമിഴ്‌നാട് 1, പശ്ചിമ ബംഗാള്‍ 1 എന്നിങ്ങനെയാണ് കേസുകൾ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
അതേസമയം, ഇന്ത്യയില്‍ കോവിഡ് കേസുകളിലും വര്‍ദ്ധനവാണ് കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 7,495 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 56 ദിവസമായി പുതിയ കോവിഡ് കേസുകളുടെ പ്രതിദിന വർദ്ധനവ് 15,000 ൽ താഴെയാണ്. ഇത് ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.
രാജ്യത്ത് കൊറോണ കേസുകളും ഒമിക്രോണ്‍ വ്യാപനവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രാധനമന്ത്രി അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വൈറസ് വ്യാപനം തടുക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും എന്നാണ് റിപ്പോര്‍ട്ട്.
ഒമിക്രോണ്‍ വ്യാപനം തീവ്രമാവുന്ന സാഹചര്യത്തില്‍ രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്‍റെ (Covid Thrid Wave) ഭീതിയിലേയ്ക്ക് നീങ്ങുകയാണ്. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഒമിക്രോണ്‍ കേസുകള്‍ കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രാത്രി കർഫ്യൂ ഏർപ്പെടുത്താനും കൂടുതൽ ആളുകൾ ഒരിടത്ത് ഒത്തുകൂടുന്നത് തടയാനും വിവാഹങ്ങളിലും ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...