NIA Raids In Kashmir: തീവ്രവാദത്തിന് ധനസഹായം: പുൽവാമയിലും ഷോപ്പിയാനിലും എന്‍ഐഎ റെയ്ഡ്

NIA Raids In Kashmir: നേരത്തെ കോടതി ഉത്തരവിനെത്തുടര്‍ന്ന് യുഎപിഎ നിയമപ്രകാരം കശ്മീരിലെ വിവിധ സ്ഥലങ്ങളിലായി മൂന്ന് പ്രതികളുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 15, 2023, 11:28 AM IST
  • കശ്മീരില്‍ പുൽവാമയിലും ഷോപ്പിയാനിലും എന്‍ഐഎ റെയ്ഡ്
  • തീവ്രവാദത്തിന് ധനസഹായം നല്‍കുന്ന കേസന്വേഷണത്തിന്റെ ഭാഗമായാണ് ഈ റെയ്ഡ്
NIA Raids In Kashmir: തീവ്രവാദത്തിന് ധനസഹായം: പുൽവാമയിലും ഷോപ്പിയാനിലും എന്‍ഐഎ റെയ്ഡ്

NIA raids in Kashmir: കശ്മീരിലെ പുല്‍വാമയിലും ഷോപ്പിയാനിലും ഒന്നിലധികം സ്ഥലങ്ങളില്‍ എൻഐഎ  റെയ്ഡ്. തീവ്രവാദത്തിന് ധനസഹായം നല്‍കുന്ന കേസന്വേഷണത്തിന്റെ ഭാഗമായാണ് ഈ റെയ്ഡ്. പാക് കമാന്‍ഡര്‍മാരുടെയോ ഹാന്‍ഡ്ലര്‍മാരുടെയോ നിര്‍ദ്ദേശപ്രകാരം വ്യാജ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തിയ തീവ്രവാദ ഫണ്ടിങ്, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു കേസ്.

Also Read: Karnataka Chief Minister : കർണാടക മുഖ്യമന്ത്രി ആരാകും? തീരുമാനം ഖാർഗെ എടുക്കുമെന്ന് പ്രമേയം

മെയ് 11 ന് തീവ്രവാദ ഗൂഢാലോചന കേസില്‍ അബ്ദുള്‍ ഖാലിഖ് റെഗൂവിന്റെ കന്‍സിപോറയിലെ വസതിയിലും, സയ്യിദ് കരീമിലെ ജാവിദ് അഹമ്മദ് ധോബിയിലും,  ബാരാമുള്ള ജില്ലയിലെ സാംഗ്രി കോളനിയിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു. പൂഞ്ചില്‍ അഞ്ച് സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ശേഷമാണ് എന്‍ഐഎ ഇങ്ങനൊരു നടപടി ആരംഭിച്ചത്. പൂഞ്ച് ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലും അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.  കൂടാതെ ഐഇഡി പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ ഒരു ഉദ്യോഗസ്ഥനും പരിക്കേറ്റു.

Also Read: Arikomban Attack: അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ റേഷന്‍ കട ആക്രമിച്ചു; കട ഭാഗികമായി തകര്‍ത്തു

നേരത്തെ കോടതി ഉത്തരവിനെത്തുടര്‍ന്ന് യുഎപിഎ നിയമപ്രകാരം കശ്മീരിലെ വിവിധ സ്ഥലങ്ങളിലായി മൂന്ന് പ്രതികളുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. ദ റെസിസ്റ്റന്‍സ് ഫ്രണ്ട്, യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ജമ്മു & കശ്മീര്‍, മുജാഹിദീന്‍ ഗസ്വത്-ഉല്‍-ഹിന്ദ്, ജമ്മു & കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്‌സ്, കശ്മീര്‍ ടൈഗേഴ്‌സ്, പിഎഎഎഫ് എന്നീ പുതിയ ഭീകര സംഘടനകളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ് സംഘടിപ്പിച്ചിരിക്കുന്നത്.  ഈ തീവ്രവാദ ഗ്രൂപ്പുകള്‍ ശ്രദ്ധയില്‍പ്പെടുന്നത് 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമാണ്.

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജമ്മുവിലെ പിര്‍ പഞ്ചല്‍ മേഖലയില്‍ നടന്ന മിക്ക തീവ്രവാദ ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഈ സംഘടനകള്‍ ഏറ്റെടുത്തിരുന്നു.  എൻഐഎ കശ്മീരിലെ ശ്രീനഗര്‍, ഷോപിയാന്‍, ബാരാമുള്ള, കുല്‍ഗാം, ബുദ്ഗാം, അനന്ത്‌നാഗ് ജില്ലകളിലും പൂഞ്ച്, രജൗരി, കിഷ്ത്വാര്‍ ജില്ലകളിലും പോലീസിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും സഹായത്തോടെ ഈ മാസം റെയ്ഡ് നടത്തിയിരുന്നു.

മതപഠന ശാലയിൽ 17 കാരിയുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ  

ബാലരാമപുരത്തെ മതപഠന ശാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ബീമാപള്ളി സ്വദേശിയായ അസ്മിയ മോളെയാണ് കാണാനെത്തിയ മാതാവ് മരിച്ച നിലയിൽ കണ്ടെത്തിയത്.  പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടത്.  സംഭവം നടന്നത് ബാലരാമപുരത്തെ അല്‍ അമല്‍ മത പഠനശാലയിലാണ്. ബാലരാമപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അസ്മിയയുടെ മാതാവിനെ വിളിച്ച് പഠന ശാലയിൽ എത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ എത്തിയ അമ്മയോട് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം സ്ഥാപനത്തിലെ അധികൃതര്‍ അറിയിക്കുകയായിരുന്നു.

Also Read: Budh Margi 2023: ഇന്നുമുതൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, ബുധ കൃപയാൽ ലഭിക്കും വൻ അഭിവൃദ്ധി!

ആദ്യം കുട്ടിയെ കാണാൻ മതൈവനെ അനുവദിച്ചില്ലയെന്നും ശേഷം അധികൃതരെ വിളിച്ചു സംസാരിച്ചപ്പോഴാണ് കുട്ടിയെ കാണാൻ അനിവദിച്ചതെന്നും അപ്പോൾ കുട്ടി വീണു കിടക്കുന്ന നിലയിലായിരുന്നു എന്നും ബന്ധുക്കളെ മാതാവ് അറിയിച്ചതിനെ തുടർന്നാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.  അസ്മിയ ഒരു വര്‍ഷത്തിലേറെയായി ഈ മത പഠന ശാലയില്‍ പഠിച്ചു വരികയായിരുന്നു. കുട്ടിയ്ക്ക് അസുഖമാണെന്ന് പറഞ്ഞതനുസരിച്ചാണ് കുട്ടിയെ കാണാൻ മാതാവ് ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ ശനിയാഴ്ച എത്തിയത്. കുട്ടി തൂങ്ങിമരിച്ചതാണെന്നാണ് സ്ഥാപനത്തിലെ അധികൃതർ മാതാവിനോട് പറഞ്ഞത്.  കുട്ടിയെ മാതാവും ഒപ്പമുണ്ടായിരുന്ന ഓട്ടോക്കാരനും ചേർന്ന് ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ ഈ നിലയിൽ കണ്ടിട്ടും ആരും ആശുപതിയിൽ കൊണ്ടുപോയില്ലെന്നും മാത്രമല്ല ഇവരോടൊപ്പം ആരും ചെന്നില്ലയെന്നതും സംശയത്തിന്റെ ആക്കം കൂട്ടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News