എറണാകുളം: എറണാകുളത്ത് ആലുവയിലും പറവൂരിലും മട്ടാഞ്ചേരിയിലും എൻഐഎ റെയ്ഡ്.മംഗലാപുരം സ്ഫോടനം കേസ് പ്രതി എത്തിയ ഇടങ്ങളിലാണ് റെയ്ഡ്. പ്രതി ഷാരിഖിന് സഹായം ലഭിച്ചെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കേരളം ഉൾപ്പടെ 60 ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്.
നവംബർ 19-ന് മംഗലാപുരത്തുണ്ടായ സ്ഫോടനത്തിൽ മുഖ്യപ്രതി ഷാരിഖ് ഉൾപ്പടെ രണ്ട് പേർക്കാണ് പരിക്കേറ്റത്. വയറുകൾ ഘടിപ്പിച്ച് പ്രഷർ കുക്കറും കത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് റെസിസ്റ്റൻസ് കൗൺസിൽ സ്ഫോടനത്തിൻറെ ഉത്തരവാദിത്തം എറ്റെടുത്തിരുന്നു.
NIA raids against ISIS sympathisers across Kerala, Karnataka, Tamil Nadu in blast cases
Read @ANI Story | https://t.co/T8osozgxxg#NIA #ISIS #Terror pic.twitter.com/AElZVMUkja
— ANI Digital (@ani_digital) February 15, 2023
കഴിഞ്ഞ വർഷം കോയമ്പത്തൂർ ഉക്കടത്തുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ വിയ്യൂർ സെൻട്രൽ ജയിലിലെത്തിയിരുന്നതായും സൂചനയുണ്ട്. ഇതിനെ പറ്റിയും എൻഐഎ വിശദമായി അന്വേഷിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...