പ്രധാനമന്ത്രിയുടെ നേപ്പാൾ സന്ദർശനത്തിന് തുടക്കം

ശ്രീബുദ്ധന്റെ 2566–ാം പിറന്നാളാഘോഷങ്ങളോടനുബന്ധിച്ചാണ് നരേന്ദ്രമോദിയുടെ നേപ്പാൾ സന്ദർശനം

Written by - Zee Malayalam News Desk | Last Updated : May 16, 2022, 12:22 PM IST
  • 2019 ൽ രണ്ടാം തവണ ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ നേപ്പാൾ സന്ദർശനമാണിത്
  • പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി
പ്രധാനമന്ത്രിയുടെ നേപ്പാൾ സന്ദർശനത്തിന് തുടക്കം

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേപ്പാൾ സന്ദർശനത്തിന് തുടക്കം. ശ്രീബുദ്ധന്റെ 2566–ാം പിറന്നാളാഘോഷങ്ങളോടനുബന്ധിച്ചാണ് നരേന്ദ്രമോദിയുടെ നേപ്പാൾ സന്ദർശനം . നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തി പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി.

യുപിയിലെ കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ലുംബിനിയിലെത്തിയ പ്രധാനമന്ത്രിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ സ്വീകരിച്ചു. കേന്ദ്രസർക്കാർ 100 കോടി ചെലവിട്ടു നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനം ഇരു നേതാക്കളും ചേർന്ന് നിർവഹിക്കും. 

ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും. 2019 ൽ രണ്ടാം തവണ ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ നേപ്പാൾ സന്ദർശനമാണിത്. നേപ്പാളുമായുള്ള ഇന്ത്യയുടെ ബന്ധം സമാനതകളില്ലാത്തതാണെന്ന് ലുംബിനി സന്ദർശനത്തിന് ഒരു ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി  പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയുടെ ഇന്ത്യാ സന്ദർശന വേളയിൽ നടത്തിയ "ഫലപ്രദമായ" ചർച്ചകൾക്ക് ശേഷം അദ്ദേഹത്തെ കാണാൻ കാത്തിരിക്കുകയാണെന്നും  മോദി പ്രസ്താവനയിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News