V Muraleedharan's visit to Bahrain: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ബഹ്റൈനിലേക്ക്

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ബഹ്റൈന്‍ സന്ദര്‍ശനം നാളെമുതല്‍.  മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍  ബഹ്‌റൈന്‍ മന്ത്രിമാരുമായും വിശിഷ്ട വ്യക്തികളുമായും അദ്ദേഹം  കൂടിക്കാഴ്ച നടത്തും.

Written by - Zee Malayalam News Desk | Last Updated : Aug 29, 2021, 04:22 PM IST
  • കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ബഹ്റൈന്‍ സന്ദര്‍ശനം നാളെമുതല്‍.
  • മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ ബഹ്‌റൈന്‍ മന്ത്രിമാരുമായും വിശിഷ്ട വ്യക്തികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
V Muraleedharan's visit to Bahrain: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ബഹ്റൈനിലേക്ക്

New Delhi: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ബഹ്റൈന്‍ സന്ദര്‍ശനം നാളെമുതല്‍.  മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍  ബഹ്‌റൈന്‍ മന്ത്രിമാരുമായും വിശിഷ്ട വ്യക്തികളുമായും അദ്ദേഹം  കൂടിക്കാഴ്ച നടത്തും.

ഓഗസ്റ്റ് 30 മുതല്‍ സംപ്റ്റംബര്‍ 1വരെയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന്‍ (V Muraleedharan) ബഹ്‌റൈന്‍ സന്ദര്‍ശനം നടത്തുക.  ഇത് അദ്ദേഹത്തിന്‍റെ ആദ്യ ബഹ്‌റൈന്‍  (Bahrain)സന്ദര്‍ശനമാണ്.

ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാക്കാരുമായി അദ്ദേഹം ആശയവിനിമയം  നടത്തും.  കണക്കുകള്‍ അനുസരിച്ച് ഏകദേശം 3,50,000 ഇന്ത്യക്കാരാണ് ബഹ്‌റൈനിലുള്ളത്.  

NDA സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍  ബഹ്റൈനുമായുള്ള  ബന്ധം ദൃഡമായിട്ടുണ്ട്.  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയും ബഹ്‌റൈന്‍ സര്‍ക്കാരും തമ്മില്‍ മികച്ച രാഷ്‌ട്രീയ, സാമ്പത്തിക, സാംസ്‌കാരിക ബന്ധമാണ്  ഉള്ളത്. 

Also Read: നിയമസഭയെ മോദി വിരുദ്ധ വേദിയാക്കി മാറ്റുന്നു; കുഴൽപ്പണക്കവർച്ചാ കേസിൽ ബിജെപിക്ക് ബന്ധമില്ലെന്നും വി മുരളീധരൻ

ഇരു രാജ്യങ്ങളും  തങ്ങളുടെ വിജയകരമായ നയതന്ത്ര ബന്ധത്തിന്‍റെ സുവര്‍ണ ജൂബിലി 2021ല്‍ ആഘോഷിക്കുകയാണ്. ഏകദേശം ഒരു ബില്യണ്‍ ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരത്തിനാണ് ബഹ്‌റൈനുമായി ഇന്ത്യ ഒപ്പുവച്ചിട്ടുള്ളത്.  

കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടെയിലും  ഇരുരാജ്യങ്ങളും പരസ്പരം സഹകരിച്ചിരുന്നു.

Also Read: കേരളത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ എകെജി സെന്ററിൽ പോയി ബോധ്യപ്പെടുത്തേണ്ട കാര്യമില്ല; സിപിഎമ്മിന് മറുപടിയുമായി വി മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ഓഗസ്റ്റില്‍ ബഹ്‌റൈന്‍ സന്ദര്‍ശിച്ചിരുന്നു.  2020 നവംബറില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ബഹ്‌റൈനില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുള്‍  ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി കഴിഞ്ഞ ഏപ്രിലില്‍ സന്ദര്‍ശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News