Kolhapur Clash: ഔറംഗസേബിന്‍റെ പേരിൽ കോലാപ്പൂരിൽ കലാപമുണ്ടായതിന് ഉത്തരവാദി സംസ്ഥാന സർക്കാര്‍, സഞ്ജയ് റൗത്

Kolhapur Clash:  400 വർഷങ്ങൾക്ക് ശേഷവും ഔറംഗസേബിന്‍റെ പേരിൽ മഹാരാഷ്ട്രയിൽ അക്രമ സംഭവങ്ങൾ നടക്കുന്നത് അപലപനീയമാണ് എന്ന്  സഞ്ജയ് റൗത്. രാഷ്ട്രീയ നേട്ടങ്ങൾക്കായാണ് ഔറംഗസേബിന്‍റെ  പേര് വീണ്ടും വീണ്ടും ഉയർന്നുവരുന്നത് എന്നും അദ്ദേഹം പറഞ്ഞു.    

Written by - Zee Malayalam News Desk | Last Updated : Jun 9, 2023, 05:47 PM IST
  • മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാന സർക്കാരാണ് എന്ന് ഉദ്ധവ് താക്കറെ വിഭാഗത്തിന്‍റെ എംപി സഞ്ജയ് റൗത്
Kolhapur Clash: ഔറംഗസേബിന്‍റെ പേരിൽ കോലാപ്പൂരിൽ കലാപമുണ്ടായതിന് ഉത്തരവാദി സംസ്ഥാന സർക്കാര്‍, സഞ്ജയ് റൗത്

Kolhapur Clash: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാന സർക്കാരാണ് എന്ന് ഉദ്ധവ് താക്കറെ വിഭാഗത്തിന്‍റെ എംപി സഞ്ജയ്  റൗത്. 

Also Read:  FD Interest Rate: റിപ്പോ നിരക്കില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ എങ്ങനെ നേടാം?  

ആഭ്യന്തര മന്ത്രാലയവും സംസ്ഥാന മുഖ്യമന്ത്രിയുമാണ് ഈ കലാപങ്ങൾക്ക് ഉത്തരവാദികളെന്നും സഞ്ജയ് റൗത് പറഞ്ഞു. 400 വർഷങ്ങൾക്ക് ശേഷവും ഔറംഗസേബിന്‍റെ പേരിൽ മഹാരാഷ്ട്രയിൽ അക്രമ സംഭവങ്ങൾ നടക്കുന്നത് അപലപനീയമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നേട്ടങ്ങൾക്കായാണ് ഔറംഗസേബിന്‍റെ  പേര് വീണ്ടും വീണ്ടും ഉയർന്നുവരുന്നത് എന്നും അദ്ദേഹം പറഞ്ഞു.  

Also Read:  Lok Sabha Elections 2024:  ലോക്‌സഭ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പില്‍ BJP, ജൂൺ  11ന് മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും നിര്‍ണ്ണായക യോഗം 

മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിന് കാരണമായത്  ചൊവ്വാഴ്ച, മൂന്ന് യുവാക്കൾ പോസ്റ്റ്‌ ചെയ്ത വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആണ്. വാസ്തവത്തിൽ, കോലാപൂരിലെ ചില മുസ്ലീം യുവാക്കൾ ഔറംഗസേബിന്‍റെയും ടിപ്പു സുൽത്താന്‍റെയും ചിത്രങ്ങൾ വാട്ട്‌സ്ആപ്പ്  സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് രണ്ട് ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടായി. ഇരുവിഭാഗങ്ങളും തമ്മിലുള്ള  അക്രമാസക്തമായ ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകൾ തെരുവിൽ തടിച്ചുകൂടി. തുടർന്ന് നഗരത്തിൽ ബഹളമുണ്ടായി, കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായി. 

പിന്നീട് മുഗൾ ചക്രവർത്തി ഔറംഗസീബിനെയും പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താനെയും പ്രകീർത്തിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ അനുകൂല സംഘടനകൾ ബന്ദ്‌ ആഹ്വാനം ചെയ്തിരുന്നു.    ബന്ദിനിടെ നടന്ന അക്രമാസക്തമായ പ്രതിഷേധത്തെയും കല്ലേറിനെയും തുടർന്ന് മഹാരാഷ്ട്രയിലെ കോലാപൂർ നഗരത്തിൽ ബുധനാഴ്ച സംഘർഷാവസ്ഥ നിലനിന്നിരുന്നു .

അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 36 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മാര്‍ച്ച മാസത്തിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.  
മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബിനെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ പ്രകീര്‍ത്തിച്ചതിന് യുവാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. മഹാരാഷ്ട്ര കോലാപൂര്‍ സ്വദേശികള്‍ക്കെതിരെയാണ് കേസെടുത്തത്.  ഔറംഗസേബിനെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ പ്രകീര്‍ത്തിച്ചെന്ന പരാതിയിലാണ് പോലീസ് നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295-ാം വകുപ്പ് അടക്കം ചുമത്തിയായിരുന്നു കേസ്. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News