New Delhi: ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആർഡേനിനെപ്പോലുള്ള നേതാക്കളെയാണ് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന് ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഫെബ്രുവരിയില്‍ താന്‍ സ്ഥാനം ഒഴിയുകയാണ് എന്ന് ജസീന്ത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്‍റെ ഈ പരാമര്‍ശം.
ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേന്‍ ഫെബ്രുവരി 7 ന് പ്രധാനമന്ത്രി പദവി രാജിവെക്കുന്നതായി വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചില കാര്യങ്ങള്‍ പറയാതെതന്നെ പറഞ്ഞുവച്ചത്....!!
Also Read: Jacinda Ardern: ആ 'കടുത്ത തീരുമാനത്തിന്' പിന്നിൽ... പ്രധാനമന്ത്രിപദം ഒഴിയാൻ ജസീന്ത ആർഡേൻ
ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേനിനെ പ്രശംസിക്കുകയും അവരെപ്പോലുള്ള കൂടുതൽ ആളുകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആവശ്യമാണ് എന്ന് ജയറാം രമേശ് സൂചിപ്പിക്കുകയും ചെയ്തു.
Legendary cricket commentator, Vijay Merchant once said about retiring at the peak of his career:Go when people ask why is he going instead of why isn't he going. Kiwi PM, Jacinda Ardern has just said she is quitting following Merchant's maxim. Indian politics needs more like her
— Jairam Ramesh (@Jairam_Ramesh) January 19, 2023
'മികച്ച ക്രിക്കറ്റ് കമന്‍ററേറ്ററായ വിജയ് മർച്ചന്‍റ് തന്‍റെ കരിയറിന്‍റെ ഏറ്റവും മികച്ച സമയത്ത് വിരമിക്കലിനെ കുറിച്ച് പറഞ്ഞു. എന്തിനാണ് പോകുന്നതെന്ന് ആളുകൾ ചോദിക്കണം അല്ലാതെ എന്തുകൊണ്ട് പോകുന്നില്ലെന്ന് ചോദിക്കരുത്'. ഇതേ പാതയിലാണ് ജസീന്ത ആർഡേനും സ്ഥാനം ഒഴിയുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിന് അദ്ദേഹത്തെ പോലെയുള്ളവരെ ആവശ്യമുണ്ട്', ജയറാം രമേഷ് ട്വിറ്ററിൽ കുറിച്ചു.
കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഒരു നേതാവിന്‍റെ പേര് പ്രത്യേകമായി എടുത്തു പറഞ്ഞില്ല എങ്കിലും പറയതെ തന്നെ വലിയ ഒരു കാര്യം പറഞ്ഞു വച്ചു. അതായത്, രാഷ്ട്രീയത്തിൽ വരും തലമുറയ്‌ക്കായി നേതാക്കൾ ഇടം നൽകണമെനന്‍ കാര്യമാണ് അദ്ദേഹം സൂചിപ്പിച്ചത്. ഒരാൾ ഒരേ സ്ഥാനത്ത് ദീർഘകാലം തുടരാന്‍ പാടില്ല.
എന്നാല്‍, അദ്ദേഹത്തിന്‍റെ ഉദ്ദേശ്യം എന്തായാലും സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്തിരിയ്ക്കുകയാണ്. കോൺഗ്രസ് നേതാവിന്‍റെ ഈ പ്രസ്താവനയ്ക്ക് ആളുകള്‍ പല തരത്തിലുള്ള പ്രതികരണങ്ങളാണ് നല്‍കുന്നത്. അതായത്, അദ്ദേഹം തന്നെ ആദ്യം രാഷ്ട്രീയം ഉപേക്ഷിക്കട്ടെ എന്ന് സൂചിപ്പിച്ചവരും കുറവല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നല്ലൊരു ശതമാനം നേതാക്കള്‍ ജസീന്ത ആർഡേനിനെ പിന്തുടരണം എന്ന് ചൂണ്ടിക്കാട്ടിയവരും ഉണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് ജയറാം രമേശ്. നിലവിൽ രാജ്യസഭാംഗമായ അദ്ദേഹം മൻമോഹൻ സിംഗ് സർക്കാരിൽ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, 2017-ൽ 37-ാം വയസ്സിൽ, അധികാരത്തിലെത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രി എന്ന ബഹുമതിയാണ് ജസീന്ത ആർഡേന്‍ നേടിയത്. കൂടാതെ, പ്രധാനമന്ത്രി പദത്തിലിരിക്കെ ഒരു കുഞ്ഞിന് ജന്മം നൽകിയ ചുരുക്കം ചില വനിതാ നേതാക്കളിൽ ഒരാളാണ് അവർ. അടുത്ത മാസം, അതായത് ഫെബ്രുവരിയില്‍ താന്‍ സ്ഥാനമൊഴിയുമെന്ന് ന്യൂസീലൻഡ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ലോകത്തെ ഞെട്ടിച്ചിരിയ്ക്കുകയാണ്. ആറ് വർഷത്തെ ഭരണത്തിന് ശേഷം അടുത്ത മാസം ഫെബ്രുവരിയിൽ താൻ പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്നും ഇനി തനിക്ക് നയിക്കാനും നടപ്പാക്കാനും പ്രത്യേകിച്ചൊന്നും ബാക്കിയില്ലെന്നും അവര്‍ പറയുന്നു....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...