ഗുരു ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന '1098' (ടെൻ നയിൻ എയിട്ട്) ജനുവരി 17ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, മോനിഷ മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മെറ്റാമോർഫോസിസ് മൂവി ഹൗസിന്റെ ബാനറിൽ സി ജയചിത്രയാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്.
ചൈൽഡ് ഹെൽപ്‌ലൈനിലേക്ക് ഒരു അജ്ഞാത ഫോൺ കാൾ വരുന്നിടത്തു നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ദളിത് പാരമ്പര്യമുള്ള ഒരു ബംഗാളി-മലയാളി വിദ്യാർഥിയെ ഗ്രാമീണ സർക്കാർ സ്‌കൂളിൽ നിന്ന് വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെ പുറത്താക്കുന്നു. ഇതിനെതിരെ ചൈൽഡ് ലൈനിന് ലഭിച്ച പരാതിയിൽ അവർ അന്വേഷണം ആരംഭിക്കുന്നു.
ALSO READ: മികവിന്റെ 'രേഖചിത്ര'വുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി; ചിത്രം ഉടൻ പ്രദർശനത്തിന്
അന്വേഷണത്തിൽ സാമൂഹികവും രാഷ്ട്രീയവുമായ ചില കാരണങ്ങൾ കണ്ടെത്തുകയും വിദ്യാർഥിയെ പുറത്താക്കിയതിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം വെളിപ്പെടുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രം ആകാംക്ഷഭരിതമായ മുഹൂർത്തങ്ങളിലേക്കാണ് കാഴ്ചക്കാരെ കൊണ്ടുപോകുന്നത്.
രാജേഷ് പൂന്തുരുത്തി, രജത് രാജൻ, അനുറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: പ്രിയൻ. ചിത്രസംയോജനം: രഞ്ജിത്ത് പുത്തലത്ത്. സംഗീതം: ഹരിമുരളി ഉണ്ണികൃഷ്ണൻ. സൗണ്ട്: എം ഷൈജു. കലാ സംവിധാനം: ഷെബി ഫിലിപ്. വസ്ത്രാലങ്കാരം: അനു ശ്രീകുമാർ. മേക്കപ്പ്: സുനിത ബാലകൃഷ്ണൻ. ആർട്ട് അസോസിയേറ്റ്: ശ്രീജിത്ത് പറവൂർ. കളറിസ്റ്റ്: ജിതിൻ കുംബുകാട്ട്. പ്രൊഡക്ഷൻ കൺട്രോളർ: ശ്രീകാന്ത് രാഘവ്. അസോസിയേറ്റ് ഡയറക്ടേർസ്: അപർണ കരിപ്പൂൽ, വിനീഷ് കീഴര. സ്റ്റിൽസ്: മനു കാഞ്ഞിരങ്ങാട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.