റിയാദ്: അഴിമതി കേസിൽ സൗദിയിൽ 145 പേർ അറസ്റ്റിൽ. ഇക്കാര്യം സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് (Nazaha) അറിയിച്ചത്. നിരവധി ഭരണപരമായ ക്രിമിനൽ കേസുകൾ 2024 ഡിസംബർ മുതലാണ് അന്വേഷിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടയച്ചു.
Also Read: വീട്ടിൽ കഞ്ചാവ് കൃഷി; കുവൈത്തിൽ രാജകുടുംബാംഗത്തിന് ജീവപര്യന്തം തടവ്!
കേസിൽ ആറ് മന്ത്രാലയങ്ങളിലെ 390 ജീവനക്കാരെ ചോദ്യം ചെയ്തതായി അഴിമതി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായവർ ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഭവന നിർമാണം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരാണെന്നും ഇവരെ കൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ചോദ്യം ചെയ്തതെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ അതോറിറ്റി 1,462 നിരീക്ഷണ റൗണ്ടുകൾ നടത്തിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
സൗദി അറേബ്യ അതിശൈത്യത്തിലേക്ക്; താപനിലയിൽ വൻ കുറവുണ്ടാകും
സൗദി അറേബ്യയിൽ അതിശൈത്യത്തിന് സാധ്യത. താപനിലയിൽ വൻ കുറവാണ് രേഖപ്പെടുത്തുന്നത്. താപനില ശനിയാഴ്ച മുതൽ നാല് ഡിഗ്രി സെൽഷ്യസിനും പൂജ്യം ഡിഗ്രി സെൽഷ്യസിനും ഇടയിലേക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വടക്ക് ഭാഗത്തെയാകും ശൈത്യം കൂടുതലായി ബാധിക്കുക.
Also Read: ഇന്ന് ലക്ഷ്മി കൃപയാൽ ഇവർക്ക് ലഭിക്കും സമ്പൽസമൃദ്ധി, നിങ്ങളും ഉണ്ടോ?
തബുക്ക്, ഹായിൽ, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, മദീനയുടെ വടക്ക് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെടും. ജനുവരി മൂന്ന് വരെ ഈ പ്രദേശങ്ങളിൽ ഇതേ കാലാവസ്ഥ തുടരാനുള്ള സാധ്യതയുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിലവിൽ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. അതേസമയം, ഈ ശൈത്യകാലത്തിലെ ഏറ്റവും ശക്തമായ ശീതതരംഗം വരുന്ന ആഴ്ച രാജ്യത്ത് അനുഭവപ്പെടുമെന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ശരിയല്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖത്താനി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.