Republic Day 2023: ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ കർത്തവ്യ പഥില്‍ പറക്കുക 50 യുദ്ധ വിമാനങ്ങള്‍

Republic Day 2023:  കഴിഞ്ഞ വർഷം രാജ് പഥിനെ  "കർത്തവ്യ പഥ്‌"  എന്ന് പുനർനാമകരണം ചെയ്തതിന് ശേഷം നടക്കുന്ന ആദ്യ റിപ്പബ്ലിക് ദിന ആഘോഷമാണിത്. 

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 10:46 AM IST
  • ചരിത്രം കുറിച്ച് ഇന്ത്യന്‍ വ്യോമസേന, റിപ്പബ്ലിക് ദിനാഘോഷത്തില്‍ IAF-ന്‍റെ 50 യുദ്ധ വിമാനങ്ങളാണ് പങ്കെടുക്കുക
Republic Day 2023:  ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ കർത്തവ്യ പഥില്‍ പറക്കുക 50 യുദ്ധ വിമാനങ്ങള്‍

Republic Day 2023: ചരിത്രം കുറിച്ച് ഇന്ത്യന്‍ വ്യോമസേന, ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ കരുത്തുറ്റ ശക്തി പ്രകടനമാണ് ഇന്ത്യന്‍ ഇന്ത്യന്‍ വ്യോമസേനയും നാവികസേനയും നടത്തുക. റിപ്പബ്ലിക് ദിനാഘോഷത്തില്‍  IAF-ന്‍റെ 50 യുദ്ധ വിമാനങ്ങളാണ് പങ്കെടുക്കുക എന്ന്  ഇന്ത്യന്‍ വ്യോമസേന അറിയിച്ചു.  

'ഒരു പക്ഷേ ഇതില്‍ പല യുദ്ധവിമാനങ്ങളും ഇതാദ്യമായും ഒരുപക്ഷേ അവസാനമായും ആയിരിക്കാം പ്രദർശിപ്പിക്കുക, പരിപാടിയിൽ പങ്കെടുക്കുന്ന 50 വിമാനങ്ങളിൽ നാവികസേനയുടെ IL-38 ഉൾപ്പെടുന്നു', IAF ഉദ്യോഗസ്ഥൻ പറഞ്ഞു.  

ഏറെ പ്രത്യേകതകളാണ് ഐഎൽ-38 (IL-38) ന് ഉള്ളത്.  44 വർഷത്തോളം സേനയുടെ ഭാഗമായിരുന്ന, ഇന്ത്യൻ നാവികസേനയുടെ അഭിഭാജ്യഘടകമാണ്‌ സമുദ്ര നിരീക്ഷണ വിമാനമായ IL-38. ഇന്ത്യന്‍ നാവികസേനയുടെ സീ ഡ്രാഗൺ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ റഷ്യന്‍ നിര്‍മ്മിത വിമാനം 44 വർഷം ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്നു. നാല് പതിറ്റാണ്ട് നീണ്ട സേവനത്തിനുശേഷം കഴിഞ്ഞ വർഷം ജനുവരി 17നാണ് വിരമിച്ചത്.  IN-301 എന്നും അറിയപ്പെടുന്ന ഈ വിമാനം ഗോവയിലെ ഇന്ത്യൻ നേവൽ എയർ സ്ക്വാഡ്രൺ 315 -- 'വിംഗ്ഡ് സ്റ്റാലിയൻസ്' ന്‍റെ ഭാഗമായിരുന്നു.  


 
ജനുവരി 26ന്  പരേഡിൽ പ്രദർശിപ്പിക്കുന്ന IAF ടാബ്ലോയുടെ മാതൃകയും ഇന്ത്യൻ വ്യോമസേന ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തിൽ അനാച്ഛാദനം ചെയ്തു.

കഴിഞ്ഞ വർഷം രാജ് പഥിനെ  "കർത്തവ്യ പഥ്‌"  എന്ന് പുനർനാമകരണം ചെയ്തതിന് ശേഷം നടക്കുന്ന ആദ്യ റിപ്പബ്ലിക് ദിന ആഘോഷമാണിത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 
 

 
  
 
 
 

 

Trending News