Karnataka Assembly Elections 2023: കർണാടക തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നിഷേധിച്ച സാഹചര്യത്തില്‍ ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികര്‍ജ്ജുന്‍ ഖാര്‍ഗെ, KC വേണുഗോപാല്‍, DK ശിവകുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ഒരു തവണ കൂടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന തന്‍റെ ആഗ്രഹത്തിന് BJP പച്ചക്കൊടി കാട്ടാത്ത സാഹചര്യത്തിലാണ് ഈ കൂടുമാറ്റം. ബിജെപി ടിക്കറ്റ് നിഷേധിച്ചതിലൂടെ തന്നെ അപമാനിച്ചെന്നും ഭരണകക്ഷിയിൽ തനിക്കെതിരെ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.
Alo Read: Shocking News!! 2 വര്‍ഷം മുന്‍പ് കൊറോണ ബാധിച്ച് മരിച്ച് സംസ്കരിക്കപ്പെട്ട വ്യക്തി തിരിച്ചെത്തി!!
"ഒരു മുതിർന്ന നേതാവെന്ന സാഹചര്യത്തില്‍ ടിക്കറ്റ് ലഭിക്കുമെന്ന് കരുതി. പക്ഷേ സീറ്റ് നിഷേധിച്ചത് ഏറെ ഞെട്ടിച്ചു. ഈ വിഷയത്തില്‍ ആരും എന്നോട് സംസാരിക്കുകയോ എന്നെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്തില്ല, എന്താണെന്ന് പാര്‍ട്ടിയുടെ പദ്ധതി എന്ന കാര്യത്തില്‍ ഒരു ഉറപ്പും നല്‍കിയില്ല," കോൺഗ്രസിൽ ചേർന്ന ശേഷം ജഗദീഷ് ഷെട്ടർ പറഞ്ഞു.
6 തവണ ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ എംഎൽഎയായ ജഗദീഷ് ഷെട്ടർ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, രണ്ട് കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ധർമേന്ദ്ര പ്രധാൻ എന്നിവരുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച കർണാടക നിയമസഭയിൽ നിന്ന് രാജിവച്ച് ബിജെപി വിട്ടിരുന്നു.
ഞായറാഴ്ച നേരത്തെ ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന അദ്ദേഹം കോൺഗ്രസ് ജനറൽ സെക്രട്ടറി (കർണാടക ഇൻചാർജ്) രൺദീപ് സിംഗ് സുർജേവാല, കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാർ, മുൻ മന്ത്രി എം ബി പാട്ടീൽ, മുതിർന്ന കോൺഗ്രസ് നേതാവ് ഷാമനൂർ ശിവശങ്കരപ്പ എന്നിവരുമായി ചർച്ച നടത്തി. കോണ്‍ഗ്രസ് പാര്‍ട്ടി എന്ത് വാഗ്ദാനമാണ് ഇദ്ദേഹത്തിനു നല്‍കിയിരിയ്ക്കുന്നത് എന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം, രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തില്‍ ജനസംഘം കാലം മുതൽ ബിജെപിയുമായി ബന്ധമുള്ള ഒരു മുതിർന്ന നേതാവായ ഷെട്ടർ കോണ്‍ഗ്രസില്‍ ചേര്‍ന്നത് BJPയ്ക്ക് നഷ്ടം വരുത്തും. കാരണം കിറ്റൂർ-കർണാടക മേഖലയില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് ഷെട്ടർ.
അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ നീക്കം മേഖലയിലെ നിരവധി മേഖലകളില്‍ കാവി പാർട്ടിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചേക്കാം. തനിക്ക് ടിക്കറ്റ് നിഷേധിച്ചാല്‍ പാര്‍ട്ടിയ്ക്ക് 20-25 സീറ്റുകള്‍ നഷ്ടമാകും എന്ന് ജഗദീഷ് ഷെട്ടര്‍ മുന്‍പ് അന്ത്യശാസനം നല്‍കിയിരുന്നു.
വടക്കൻ കർണാടകയിലെ പ്രമുഖ ലിംഗായത്ത് നേതാവ് ഷെട്ടറിനെ പിന്തുണച്ച് കുറഞ്ഞത് 16 ഹുബ്ലി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർമാരും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നാണ് സൂചന. .
ടിക്കറ്റ് വിതരണം BJP യില്‍ നിരവധി നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്താന്‍ കാരണമായിരിയ്ക്കുകയാണ്. ടിക്കറ്റ് നിഷേധിച്ചതിന്‍റെ പേരില്‍ പാര്‍ട്ടി മുതിര്‍ന്ന നേതാക്കളായ ലക്ഷ്മൺ സവാദിയും ജഗദീഷ് ഷെട്ടറും കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാര്‍ട്ടിയ്ക്ക് ആഘാതമായിരിയ്ക്കുകയാണ്. വെള്ളിയാഴ്ച കോൺഗ്രസിൽ ചേർന്ന സവാദിക്ക് ബെലഗാവി ജില്ലയിലെ അത്താണിയിൽ നിന്ന് ടിക്കറ്റ് ലഭിച്ചു.
എം.പി.കുമാരസ്വാമി (മുടിഗെരെ), ഗൂളിഹട്ടി ശേഖർ (ഹൊസദുർഗ), ആർ.ശങ്കർ (റാണെബെന്നൂർ) എന്നിവരും സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ച നിയമസഭാംഗങ്ങളിൽ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...