IRCTC | ഇന്ത്യൻ റെയിൽവേ ആയിരത്തോളം ട്രെയിൻ സർവീസുകൾ റദ്ദാക്കി; റദ്ദാക്കിയ ട്രെയിനുകൾ ഏതെന്ന് പരിശോധിക്കുന്നത് എങ്ങനെ

റെയിൽവേയുടെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം 1042 ട്രെയിനുകൾ പൂർണമായോ ഭാഗികമായോ റദ്ദാക്കിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jan 23, 2022, 12:14 PM IST
  • ശനിയാഴ്ച 380 ട്രെയിനുകൾ പൂർണമായോ ഭാഗികമായോ റദ്ദാക്കി
  • വെള്ളിയാഴ്ച 400-ലധികം ട്രെയിനുകൾ ഭാഗികമായി/പൂർണ്ണമായി റദ്ദാക്കി
  • ജനുവരി 20 ന്, മൂടൽമഞ്ഞ് കാരണം ഡൽഹിയിലേക്കുള്ള 21 ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തിയത്
  • ‌ഉത്തരേന്ത്യയിലെ തണുത്ത കാലാവസ്ഥയെ തുടർന്നാണ് ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടത്
IRCTC | ഇന്ത്യൻ റെയിൽവേ ആയിരത്തോളം ട്രെയിൻ സർവീസുകൾ റദ്ദാക്കി; റദ്ദാക്കിയ ട്രെയിനുകൾ ഏതെന്ന് പരിശോധിക്കുന്നത് എങ്ങനെ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ഞായറാഴ്ച ഷെഡ്യൂൾ ചെയ്ത 1000 ട്രെയിനുകൾ റദ്ദാക്കി. റെയിൽവേയുടെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം 1042 ട്രെയിനുകൾ പൂർണമായോ ഭാഗികമായോ റദ്ദാക്കിയിട്ടുണ്ട്. മോശം കാലാവസ്ഥ മൂലമാണ് ട്രെയിനുകൾ റദ്ദാക്കിയത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, തെലങ്ക, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ബിഹാർ, അസം, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്.

ശനിയാഴ്ച 380 ട്രെയിനുകൾ പൂർണമായോ ഭാഗികമായോ റദ്ദാക്കി. വെള്ളിയാഴ്ച 400-ലധികം ട്രെയിനുകൾ ഭാഗികമായി/പൂർണ്ണമായി റദ്ദാക്കി. ജനുവരി 20 ന്, മൂടൽമഞ്ഞ് കാരണം ഡൽഹിയിലേക്കുള്ള 21 ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തിയത്. ‌ഉത്തരേന്ത്യയിലെ തണുത്ത കാലാവസ്ഥയെ തുടർന്നാണ് ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടത്.

റദ്ദാക്കിയ ട്രെയിനുകളുടെ പൂർണ്ണ ലിസ്റ്റ് എങ്ങനെ പരിശോധിക്കാം

ഘട്ടം 1: enquiry.indianrail.gov.in/mntes സന്ദർശിച്ച് യാത്രാ തീയതി തിരഞ്ഞെടുക്കുക
ഘട്ടം 2: സ്‌ക്രീനിന്റെ മുകളിലെ പാനലിൽ എക്സപ്ഷണൽ ട്രെയിനുകൾ തിരഞ്ഞെടുക്കുക
ഘട്ടം 3: ക്യാൻസൽഡ് ട്രെയിനുകൾ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 4: സമയവും റൂട്ടുകളും മറ്റ് വിശദാംശങ്ങളും അടങ്ങിയ ട്രെയിനുകളുടെ പൂർണ്ണമായ ലിസ്റ്റ് കാണുന്നതിന് മുഴുവൻ/ഭാ​ഗികം എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

കൂടുതൽ വിവരങ്ങൾക്കും റദ്ദാക്കിയ ട്രെയിനുകളുടെ വിശദാംശങ്ങൾ ലഭിക്കുന്നതിനും enquiry.indianrail.gov.in/mntes അല്ലെങ്കിൽ NTES ആപ്പ് സന്ദർശിക്കാൻ റെയിൽവേ അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News