New Delhi : കോവിഡ് രോഗബാധയുടെ (Covid 19) സാഹര്യത്തിൽ സ്‌പെഷ്യൽ (Special Train) ആക്കിയിരുന്ന ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുന്നു. ടിക്കറ്റ് നിരക്ക് (Ticket Rates) വര്ധനയെ കുറിച്ച് യാത്രക്കാരുടെ പരാതികൾ വർധിച്ചതോടെയാണ് റയിൽവെയുടെ (Indian Railway) തീരുമാനം. കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കുകൾ ഉടൻ തന്നെ പുനഃസ്ഥാപിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഇളവ് ചെയ്തതിന് ശേഷവും റെയിൽവേയുടെ സ്പെഷ്യൽ ട്രെയിനുകൾ മാത്രമാണ് സർവീസുകൾ നടത്തിയിരുന്നത്. ഇത് ദീർഘദൂര ട്രെയിനുകളിളും, ഹ്രസ്വദൂര പാസഞ്ചർ സർവീസുകളിൽ പോലും ടിക്കറ്റ് നിരക്കുകൾ ഉയരാൻ കാരണമായിരുന്നു.
ALSO READ : Punjab Assembly Election 2022: പഞ്ചാബിൽ AAP ഏറ്റവും വലിയ ഒറ്റകക്ഷി, സര്‍വേ റിപ്പോർട്ട്
ടിക്കറ്റ് നിരക്കുകൾ ഉയർന്ന തന്നെ തുടരുന്ന സാഹചര്യത്തിൽ ആളുകൾ യാത്ര ചെയ്യാൻ മടിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെന്നും റയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെളളിയാഴ്ച സോണൽ റെയിൽവേകൾക്ക് നൽകിയ കത്തിലാണ്, റയിൽവേ സാധാരണ നിലയിൽ സർവ്വീസുകൾ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
ALSO READ : EPFO Big Update! PF അക്കൗണ്ട് ഉടമയ്ക് അപകട മരണം സംഭവിച്ചാല്‍ നോമിനിയ്ക്ക് 8 ലക്ഷം...!!
എന്നാൽ എന്ന് മുതലാണ് സർവീസുകൾ പൂർവ സ്ഥിതിയിലേക്ക് എത്തിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ എത്രയും പെട്ടന്ന് നടപടികൾ സ്വീകരിക്കാനാണ് അറിയിച്ചിരിക്കുന്നതെന്നും , അതിനാൽ തന്നെ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ നടപടികൾ ആരംഭിക്കുമെന്നും ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്.
കൊവിഡ് കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ബെഡ് റോളുകൾ, ഭക്ഷണ സേവനങ്ങൾ എന്നിവയിലെ താൽക്കാലിക നിയന്ത്രണങ്ങളാണ തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. സ്പെഷ്യൽ ട്രെയിനുകളുടെയും, സിലാവുകൾ ഇല്ലാതിരുന്നതുമായ സാഹചര്യത്തിൽ റയിൽവെയുടെ വരുമാനം ഉയർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...