ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപ; ഓഹരി വിപണികളും നഷ്ടത്തില്‍

വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോള്‍ നഷ്ടത്തില്‍ ആയിരുന്നു രൂപയുടെ മൂല്യം

Written by - Zee Malayalam News Desk | Last Updated : May 9, 2022, 11:25 AM IST
  • കറന്‍സി ശക്തിയാര്‍ജിച്ചതായിരുന്നു രൂപയ്ക്കു തിരിച്ചടിയായത്
  • ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചതും രൂപയുടെ മൂല്യം ഇടിയാൻ കാരണമായി
  • 55 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപ;  ഓഹരി വിപണികളും നഷ്ടത്തില്‍

ഡോളറിന് എതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ 77.42 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം. വിദേശ വിപണികളില്‍ അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജിച്ചതായിരുന്നു രൂപയ്ക്കു തിരിച്ചടിയായത്. വിദേശനിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചതും രൂപയുടെ മൂല്യം ഇടിയാൻ കാരണമായി. 

വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോള്‍ നഷ്ടത്തില്‍ ആയിരുന്നു രൂപയുടെ മൂല്യം. 55 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നത്തെ ഇടിവ്. 
വിദേശ നിക്ഷേപങ്ങളുടെ പിൻവലിയലാണ് രൂപ കൂപ്പുകുത്താൻ കാരണമായത്. 17.7 ബില്യൺ ഡോളർ നിക്ഷേപമാണ്  ഈ വർഷം ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടത്. 

എന്നാൽ  ഇന്ന് രൂപ  0.3 ശതമാനം ഇടിഞ്ഞ് ഒരു ഡോളറിന് 77.1825 എന്ന നിലയിലെത്തിയിരുന്നു. മാർച്ചിൽ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോർഡാണ്  ഇതോടെ മറികടന്നത്. വർദ്ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മി, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രശനങ്ങളും കറൻസിയെ ബാധിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച നിരക്കുകൾ വർധിപ്പിച്ചിട്ടുപോലും  രൂപയുടെ മൂല്യത്തകർച്ച തടയാനായില്ല എന്നതാണ് വസ്തുത.

റഷ്യ -  ഉക്രൈൻ സംഘർഷം,  എണ്ണവിലയിലുണ്ടായ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം  രാജ്യത്തെ സമ്പദ്ഘടനയെ വലിയ രീതിയിൽ  സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് രൂപയുടെ മൂല്യത്തെ റെക്കോർഡ് ഇടിവിലേക്കാണ് എത്തിച്ചത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News