അമേരിക്കയുടെ സാമ്പത്തിക നില മെച്ചപ്പെട്ട പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയില്‍ ഡോളർ കുതിച്ചുയരുകയാണ്. അമേരിക്കൻ കറൻസി ശക്തമായതും ക്രൂഡ് ഓയിൽ വില ഉയർന്നതും മൂലം വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.33 എന്ന നിലയിലെത്തി.
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഗാന്ധിജിയുടെ കൊച്ചുമകന് തുഷാര്‍ ഗാന്ധിയുടെ പ്രസ്താവന പുതിയ വിവാദത്തിന് തുടക്കമിട്ടിരിയ്ക്കുകയാണ്.
ആഗോള വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. കഴിഞ്ഞ ദിവസം ഫെഡറൽ റിസേർവ് പലിശ നിരക്ക് വർദ്ധന പ്രഖ്യാപിച്ചതോടെയാണ് വീണ്ടും രൂപയുടെ മൂല്യം ഇടിഞ്ഞത്.
ബുധനാഴ്ച രാവിലെ 82.32 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. പിന്നീട് 69 പൈസ ഇടിഞ്ഞ് റെക്കോർഡ് താഴ്ചയിലെത്തി ഇന്ത്യൻ രൂപ. 69 പൈസ ഇടിഞ്ഞ് 83.01 എന്ന നിലയിലാണ് ഇന്ന് വിപണി ക്ലോസ് ചെയ്തത്.
ആഗോളവിപണിയില്‍ ചരിത്ര തകര്‍ച്ച തുടര്‍ന്ന് രൂപ. യുഎസ് ഡോളറിനെതിരെ 81 കടന്നിരിയ്ക്കുകയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം. ചരിത്രത്തില്‍ ആദ്യയാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇത്രമാത്രം ഇടിയുന്നത്.
ആദായനികുതി വകുപ്പ് , ഇഡി, സിബിഐ തുടങ്ങിയ രാജ്യത്തെ വൻകിട അന്വേഷണ ഏജൻസികൾ മുമ്പ് പല സ്ഥലങ്ങളിലും റെയ്ഡ് നടത്തി രാജ്യത്തെ വമ്പന്മാരുടെ വീടുകളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും കണ്ടെടുത്തതായുള്ള വാര്‍ത്തകള്‍ അനുദിനം പുറത്ത് വരുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെ വസതിയില്‍നിന്നും അടുത്തിടെ ആദായനികുതി വകുപ്പ് കണ്ടെടുത്ത സ്വര്‍ണവും പണവും സാധാരണക്കാരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്.
മൂല്യത്തകർച്ചയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ രൂപ, കഴിഞ്ഞ രണ്ട് ദിവസങ്ങളായി മൂല്യത്തിൽ ഇടിവ് നേരിട്ട ഇന്ത്യൻ രൂപ വെള്ളിയാഴ്ച റെക്കോർഡ് കുറിച്ചു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപ ഇപ്പോൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.