India Covid Update | ഒന്നര ലക്ഷത്തിലധികം പ്രതിദിന കോവിഡ് രോ​ഗികൾ, സജീവ കേസുകൾ 6 ലക്ഷത്തിലേക്ക്, ആശങ്ക പടർത്തി ഒമിക്രോൺ വ്യാപനവും

5 ലക്ഷം കടന്നിരിക്കുകയാണ് രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം. 

Written by - Zee Malayalam News Desk | Last Updated : Jan 9, 2022, 10:07 AM IST
  • 5,90,611 പേരാണ് നിലവിൽ രോ​ഗം ബാധിച്ച് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.
  • പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനം ആണ്.
  • പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 6.77 ശതമാനമാണ്.
India Covid Update | ഒന്നര ലക്ഷത്തിലധികം പ്രതിദിന കോവിഡ് രോ​ഗികൾ, സജീവ കേസുകൾ 6 ലക്ഷത്തിലേക്ക്, ആശങ്ക പടർത്തി ഒമിക്രോൺ വ്യാപനവും

ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകളുടെ എണ്ണം വീണ്ടും ഒന്നര ലക്ഷം കടന്നു. ഇന്ന് 1,59,632 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 35,528,004 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 327 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,83,790 ആയി ഉയർന്നു.

5 ലക്ഷം കടന്നിരിക്കുകയാണ് രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം. 5,90,611 പേരാണ് നിലവിൽ രോ​ഗം ബാധിച്ച് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനം ആണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 6.77 ശതമാനമാണ്. 40,863 പേർ കൂടി കോവിഡിൽ നിന്ന് മുക്തി നേടിയതോടെ രാജ്യത്ത് രോ​ഗമുക്തരായവരുടെ എണ്ണം 3,44,53,603 ആയി.

Also Read: Covid Precautionary Dose | കരുതൽ ഡോസിനായി ബുക്ക് ചെയ്യാം ഇന്ന് മുതൽ, വിതരണം നാളെ തുടങ്ങും

അതേസമയം രാജ്യത്ത് ഇതുവരെ 3,623 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. അതിൽ 1,409 പേർ രോ​ഗമുക്തരായതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിലാണ് കൂടുതൽ രോ​ഗികൾ (1009). ഡൽഹി (513), കർണാടക (441).

Also Read: Tamil Nadu Complete Lockdown | കേസുകൾ വീണ്ടും 10,000 കടന്നു, തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ, പരിശോധന ശക്തമാക്കും

സർക്കാർ രാജ്യത്തുടനീളം വാക്സിനേഷൻ ഡ്രൈവുകൾ വേഗത്തിലാക്കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 151.58 കോടി ഡോസ് വാക്സിനാണ് നൽകിയത്. അതേസമയം ജനുവരി 10 തിങ്കളാഴ്ച ആരംഭിക്കുന്ന കരുതൽ ഡോസിനായുള്ള ബുക്കിം​ഗ് ഇന്ന് മുതൽ തുടങ്ങും. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് മൂന്നാം ഡോസ് അല്ലെങ്കിൽ കരുതൽ ഡോസ് നൽകാൻ കേന്ദ്രം തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News