Hero Splendor Plus: ഒരു ബജറ്റ് ഫ്രണ്ട്ലി ബൈക്ക്, ഹീറോ സ്പ്ലെണ്ടർ പ്ലസ് വാങ്ങിക്കാൻ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രത്യേകതകൾ

72,900 രൂപ എക്സ് ഷോറൂം വിലയിൽ എത്തുന്ന സ്പ്ലണ്ടർ പ്ലസ് സാധാരണ ഒരു ബൈക്ക് എന്ന സ്വപ്നവുമായി നടക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ്

Written by - Zee Malayalam News Desk | Last Updated : May 25, 2022, 01:11 PM IST
  • രണ്ട് ട്രിപ്പ് മീറ്ററുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട്
  • സൈഡ് കട്ട് ഡിസൈൻ കൂടി ആവുമ്പോൾ ബൈക്കിന് ഒരു ഹാഫ് പ്രിമീയം ലുക്ക്
  • 7.2 സിസി സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ
Hero Splendor Plus: ഒരു ബജറ്റ് ഫ്രണ്ട്ലി ബൈക്ക്, ഹീറോ സ്പ്ലെണ്ടർ പ്ലസ് വാങ്ങിക്കാൻ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രത്യേകതകൾ

ഹീറോ ഹോണ്ടയെ (ഇപ്പോൾ ഹീറോ) ജനകീയമാക്കിയ ബൈക്കുകളിലൊന്ന് സ്പളണ്ടറാണ്. ജനപ്രിയ ബജറ്റ് ബൈക്ക് എന്ന് ഒാപ്ഷനാണ് ഹീറോ സ്പളണ്ടറിലൂടെ എത്തിച്ചതും നടപ്പാക്കിയതും. സ്പ്ലണ്ടർ ഇപ്പോൾ സ്പ്ലണ്ടർ പ്ലസ് എക്‌സ്‌ടിഇസി എന്ന പുത്തൻ ലുക്കിലാണ് എത്തിയിരിക്കുന്നത്.

72,900 രൂപ എക്സ് ഷോറൂം വിലയിൽ എത്തുന്ന സ്പ്ലണ്ടർ പ്ലസ് സാധാരണ ഒരു ബൈക്ക് എന്ന സ്വപ്നവുമായി നടക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ്. 100 സിസി സെഗ്‌മെന്റിലെ ഹീറോ സ്പ്ലെണ്ടർ പ്ലസിൻറെ 5 പ്രധാന ഫീച്ചറുകളാണ് അവയെ മറ്റ് വണ്ടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

1- 100 സിസി സെഗ്‌മെന്റിലെ മികച്ച ഓപ്ഷന്‍

 

100 സിസി സെഗ്മൻറിൽ ബൈക്കുകളിൽ സാധാരണയായി നൽകാത്ത നിരവധി ഫീച്ചറുകളുമായാണ് പുതിയ സ്‌പ്ലെൻഡർ പ്ലസ് XTEC വരുന്നത്. 5 വർഷത്തെ വാറന്റിയാണ് ഹീറോ മോട്ടോകോർപ്പ് ഇതിന് നൽകുന്നത്.

2- ഡിസൈൻ

ഭംഗിയുള്ള ബോഡി ഗ്രാഫിക്സ്, എൽഇഡി ഹൈ ഇന്റെൻസിറ്റി പൊസിഷൻ ലാമ്പ് (എച്ച്ഐപിഎൽ), എക്സ്ക്ലൂസീവ് ടെക്നോളജി തുടങ്ങിയ ഫീച്ചറുകൾ 2022 സ്പ്ലെൻഡർ എക്സ്ടെകിനുണ്ട്. കൂടാതെ, സ്പാർക്ക്ലിംഗ് ബീറ്റ ബ്ലൂ, ക്യാൻവാസ് ബ്ലാക്ക്, ടൊർണാഡോ ഗ്രേ, പേൾ വൈറ്റ് എന്നീ നാല് പുതിയ കളർ ഓപ്ഷനുകളിൽ ബൈക്ക് ലഭ്യവുമാണ്.  സൈഡ് കട്ട് ഡിസൈൻ കൂടി ആവുമ്പോൾ ബൈക്കിന് ഒരു ഹാഫ് പ്രിമീയം ലുക്കും ആവുന്നു.

3-സാങ്കേതികവിദ്യ

ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്കൊപ്പം കമ്പനിയുടെ Xtec സാങ്കേതികവിദ്യയും സ്പ്ലണ്ടർ പ്ലസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫുൾ ഡിജിറ്റൽ മീറ്റർ, ഫുൾ ഡിജിറ്റൽ ഡിസ്‌പ്ലേ, ഇൻകമിംഗ്, മിസ്‌ഡ് കോൾ അലേർട്ടുകൾ തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും പുതിയ ബൈക്കിൽ നൽകിയിട്ടുണ്ട്.

4- മൈലേജ് ഇൻഡിക്കേറ്റർ

രണ്ട് ട്രിപ്പ് മീറ്ററുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, RTMI (റിയൽ ടൈം മൈലേജ് ഇൻഡിക്കേറ്റർ), ഫ്യുവൽ ഇൻഡിക്കേറ്റർ തുടങ്ങിയവയും വണ്ടിക്കുണ്ട്. 

5- എഞ്ചിൻ

7.2 സിസി സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് സ്‌പ്ലെൻഡർ പ്ലസ് Xtec-ന് കരുത്തേകുന്നത്,  8,000 ആർപിഎമ്മിൽ 7.9 ബിഎച്ച്പി പവറും 6,000 ആർപിഎമ്മിൽ 8.05 എൻഎം പീക്ക് ടോർക്കും ഉണ്ടാവും.  4-സ്പീഡ് ഗിയർബോക്സും മികച്ച സസ്‌പെൻഷനും വണ്ടിയെ വ്യത്യസ്തമാക്കുന്നു. മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോ-ഷോക്കും ഉൾപ്പെടുന്നു,  ഡ്രം ബ്രേക്കുകളാണ് ഇപ്പോഴുള്ള മോഡലിൻറേത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News