War Hero of Indian Army, Captain Philipose Thomas: 48 മണിക്കൂർ മരിച്ചെന്ന് കരുതി മോർ‌ച്ചറിയിൽ കിടന്ന ധീരൻ

1971ലെ യുദ്ധത്തിൽ മരിച്ചെന്ന് കരുതി 48 മണിക്കൂർ മോർച്ചറിയിൽ കഴിഞ്ഞ ഫിലിപ്പോസ് പിന്നീട് യഥാർഥത്തിൽ മരിച്ചത് വർഷങ്ങൾക്ക് ശേഷം.

Written by - Zee Malayalam News Desk | Last Updated : Feb 13, 2021, 03:11 PM IST
  • 1971ലെ ഇന്ത്യ-പാക് യുദ്ധത്തിലെ ധീരതയും പ്രകടനവും മാനിച്ചാണ് രാജ്യം, ജീവിച്ചിരിക്കേ പരമോന്നത സൈനിക ബഹുമതികളിലൊന്നായ മഹാവീര ചക്ര നൽകി അദേഹത്തെ ആദരിച്ചത്.
  • ജീവിച്ചിരിക്കുന്ന സൈനികർക്ക് അപൂർവമായി മാത്രമാണ് മഹാവീര ചക്ര ലഭിക്കു ന്നത്.
  • മഹാവീര ചക്ര ലഭിച്ച ഏക മലയാളിയും അദ്ദേഹമാണ്.
War Hero of Indian Army, Captain Philipose Thomas: 48  മണിക്കൂർ മരിച്ചെന്ന് കരുതി മോർ‌ച്ചറിയിൽ കിടന്ന ധീരൻ

മഹവീര ചക്ര നേടിയ ആദ്യമലയാളി ആരാണെന്ന് നിങ്ങൾക്ക് അറിയുമോ സാധ്യത വളരെ വളരെ കുറവാണ്. രാജ്യം കണ്ടിട്ടുള്ള യുദ്ധ വീരൻമാരിൽ ഫിലിപ്പോസ് തോമസിനെ പോലെയുള്ള ധീരൻമാർ വളരെ കുറവായിരിക്കും. 1971ലെ യുദ്ധത്തിൽ മരിച്ചെന്ന് കരുതി 48 മണിക്കൂർ മോർച്ചറിയിൽ കഴിഞ്ഞ ഫിലിപ്പോസ് പിന്നീട് യഥാർഥത്തിൽ മരിച്ചത് വർഷങ്ങൾക്ക് ശേഷം.

1971ലെ ഇന്ത്യ-പാക്(Indo-Pak) യുദ്ധത്തിലെ ധീരതയും പ്രകടനവും മാനിച്ചാണ് രാജ്യം, ജീവിച്ചിരിക്കേ പരമോന്നത സൈനിക ബഹുമതികളിലൊന്നായ മഹാവീര ചക്ര നൽകി അദേഹത്തെ ആദരിച്ചത്. ജീവിച്ചിരിക്കുന്ന സൈനികർക്ക് അപൂർവമായി മാത്രമാണ് മഹാവീര ചക്ര ലഭിക്കു ന്നത്. മഹാവീര ചക്ര ലഭിച്ച ഏക മലയാളിയും അദ്ദേഹമാണ്.1971 ഡിസംബർ 16 ന് രാത്രി ബസന്തറിൽ പാക്സൈന്യത്തോട് നേർക്കുനേർ പൊരുതിയ മദ്രാസ് റജിമെന്റിലെ ഒരു ബറ്റാലിയനിലെ പ്ലറ്റൂൺ കമാൻഡർ ആയിരുന്നു ഹവിൽദാർ ടി. ഫിലിപ്പോസ്.

ALSO READ: Railways Starting All Trains : ഉടൻ ആരംഭിക്കുന്ന സർവ്വീസുകൾ ഏതൊക്കെയെന്ന് അറിയാം

പാക്കിസ്ഥാൻ സൈനിക പോസ്റ്റ് പിടിക്കുന്നതിന് വേണ്ടി നടത്തിയ കടുത്ത പോരാട്ടത്തിൽ ഇന്ത്യൻ സൈന്യത്തിൽ നിരവധി സൈനീകർ മരിക്കുകയും പരുക്കേൽക്കുകയും ചെയ്തു.പാക്കിസ്ഥാന്റെ സൈനിക പോസ്റ്റ് (Indian Army) ഫിലിപ്പോസിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തതിന് പിന്നാലെ കടുത്ത തിരിച്ചടി അവരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ അവശേഷിച്ച ആളുകളുമായി ഫിലിപ്പോസിന്റെ നേതൃത്വത്തിൽ യുദ്ധം തുടർന്നു. ഇതിനിടെ വെടിയേറ്റ് ഫിലിപ്പോസിന് ഗുരുതരമായി പരിക്കേറ്റു. പരുക്കേറ്റ് വീണ ഫിലിേപ്പാസ് മരിച്ചതായി കരുതി രണ്ട് ദിവസം മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചു. പിന്നീട് ജീവനുണ്ടെ ന്ന് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയും തുടർചികിൽസയിലൂടെ ജീവൻ തിരിച്ചു കിട്ടുകയുമായിരുന്നു. 

ALSO READ: Video Call വഴി ന​ഗ്നത പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ,നടപടി എടത്വ സ്വദേശിയുടെ പരാതിയെ തുടർന്ന്

1971-ൽ പാകിസ്ഥാന്റെ വെടിയേറ്റ് മരിച്ചെന്ന് കരുതി രണ്ട് ദിവസം മോർച്ചറിയിൽ സൂക്ഷിച്ച ശേഷം പുറത്തെടുത്ത അദ്ദേഹം മരിച്ചത് പിന്നീട് 47 വ4ഷങ്ങൾക്ക് ശേഷ0 2018 ജൂണിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ മഹാവീര ചക്ര തോമസ് ഫിലിപ്പിന്റെ പേരിൽ നിരവധി പാലങ്ങളും റോഡുകളും ഉണ്ടായിരു ന്നെങ്കിലും കേരളം ആ ധീര സൈനികനെ അവഗണിച്ചു. ക്യാപ്റ്റൻ(Captain) ഫിലിപ്പോസ് തോമസിനെ അറിയുന്ന മലയാളികൾ തന്നെ വിരളമാണെന്നതാണ് സത്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News