സൂര്യാസ്തമയത്തിന് ശേഷം ഈ റെയിവേ സ്റ്റേഷനിൽ ആരും പോകാറില്ല, കാരണം അറിയുമോ?

1967ൽ റിപ്പോർട്ട് ചെയ്ത ആ സംഭവത്തിന് പിന്നാലെയാണ് ബേഗുൺ കോദർ റെയിൽവേ സ്റ്റേഷനിൽ ആളുകൾ വരാതായത്.   

Written by - Zee Malayalam News Desk | Last Updated : Feb 13, 2023, 07:29 PM IST
  • 42 വർഷത്തിനു ശേഷം, 2009 ഓഗസ്റ്റിൽ സ്റ്റേഷൻ വീണ്ടും തുറന്നു.
  • എന്നാൽ ഇപ്പോഴും പ്രേതബാധയുള്ള സ്റ്റേഷൻ എന്ന ടാഗ് ബേഗുൺ കോദർ റെയിൽവേ സ്റ്റേഷന് മേൽ ഉണ്ട്.
  • ഇന്നും സൂര്യാസ്തമയത്തിന് ശേഷം ആളുകൾ ബേഗുൺ കോദർ റെയിൽവേ സ്റ്റേഷനിൽ പോകാറില്ല.
സൂര്യാസ്തമയത്തിന് ശേഷം ഈ റെയിവേ സ്റ്റേഷനിൽ ആരും പോകാറില്ല, കാരണം അറിയുമോ?

പ്രേതബാധയുള്ള സ്ഥലങ്ങൾ സിനിമകളിലൊക്കെ നമ്മൾ ധാരാളം കണ്ടിട്ടുണ്ടാകും. യഥാർത്ഥത്തിലും അങ്ങനെ ചില സ്ഥലങ്ങൾ ഉണ്ടെന്ന് പലരും പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ടാകും. അതെ പ്രേതബാധയുണ്ടെന്ന് പറഞ്ഞ് ആരും പോകാത്ത ഒത്തിരി സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ടാകും. എന്നാൽ പ്രേതബാധയുള്ളതായി കരുതപ്പെടുന്ന ചില റെയിൽവേ സ്റ്റേഷനുകൾ ഇന്ത്യയിൽ ഉള്ളതായി നിങ്ങൾക്കറിയാമോ? ബേഗുൺ കോദർ (Begunkodar) റെയിൽവേ സ്റ്റേഷൻ അതിലൊന്നാണ്. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് ബേഗുൺ കോദർ. 1960-ൽ അന്നത്തെ സാന്തൽസ് രാജ്ഞിയായ ലച്ചൻ കുമാരിയും ഇന്ത്യൻ റെയിൽവേയും ചേർന്നാണ് റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചത്. ആറ് വർഷം ആ റെയിൽവേ സ്റ്റേഷനിൽ എല്ലാം സാധാരണവും സുഗമവുമായി നടന്നു. 

എന്നാൽ, 1967 ൽ അവിടെ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിനുശേഷം ആ റെയിൽവേ സ്റ്റേഷനെ 'പ്രേതബാധയുള്ള' സ്റ്റേഷൻ എന്ന് ആളുകൾ വിളിക്കാൻ തുടങ്ങി. ഒരു റെയിൽവേ ജീവനക്കാരനാണ് ഒരു സ്ത്രീയുടെ പ്രേതത്തെ ആദ്യമായി അവിടെ കണ്ടത്. ആത്മഹത്യ ചെയ്തതോ ട്രെയിൻ തട്ടി മരിച്ചതോ ആയ സ്ത്രീയുടെ പ്രേതം ആണതെന്നാണ് അയാൾ പറഞ്ഞത്. പക്ഷേ, ഈ കഥ കേട്ട നാട്ടുകാർ അന്ന് ചിരിച്ചുതള്ളുകയാണുണ്ടായത്.

Also Read: Velupillai Prabhakaran: പ്രഭാകരൻ മരിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി നെടുമാരൻ

 

എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെയും അയാളുടെ കുടുംബത്തെയും ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതോടെ പ്രേതബാധയുള്ള സ്റ്റേഷനാണിതെന്ന് നാട്ടുകാരും വിശ്വസിക്കാൻ തുടങ്ങി. ഈ സംഭവത്തിന് ശേഷം ആളുകൾ ബേഗുൺ കോദർ സ്റ്റേഷനിലേക്ക് പോകുന്നത് നിർത്തി. ട്രെയിനുകൾ അവിടെ നിർത്താതായതിനാൽ അത് അടച്ചുപൂട്ടുകയും ചെയ്തു. 

പിന്നീട് 1990 കളിലാണ് സ്റ്റേഷൻ തുറക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടത്. കമ്മിറ്റി രൂപീകരിച്ച് വിഷയം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ റെയിൽവേ മന്ത്രി മമത ബാനർജിക്കും കത്തെഴുതിയിരുന്നു. 42 വർഷത്തിനു ശേഷം, 2009 ഓഗസ്റ്റിൽ സ്റ്റേഷൻ വീണ്ടും തുറന്നു. എന്നാൽ ഇപ്പോഴും പ്രേതബാധയുള്ള സ്റ്റേഷൻ എന്ന ടാഗ് ബേഗുൺ കോദർ റെയിൽവേ സ്റ്റേഷന് മേൽ ഉണ്ട്. ഇന്നും സൂര്യാസ്തമയത്തിന് ശേഷം ആളുകൾ ബേഗുൺ കോദർ റെയിൽവേ സ്റ്റേഷനിൽ പോകാറില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News