Hathras gang-rape: പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല, ശരീരത്തില്‍ ബീജത്തിന്‍റെ അംശം കണ്ടെത്താനായില്ല, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഹാത്രാസ് കൂട്ട  ബലാത്സംഗ  (Hatras Rape Case)  കേസില്‍ നിര്‍ണ്ണായകമായ  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  പുറത്ത്... ഒപ്പം പുതിയ വിവാദങ്ങളും...

Last Updated : Oct 1, 2020, 07:15 PM IST
  • ഹാത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് എന്ന് ഉത്തര്‍പ്രദേശ് പോലീസ്
  • ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് തെളിയിക്കാന്‍ ഒന്നുമില്ലെന്നും ശരീരത്തില്‍ ബീജത്തിന്‍റെ അംശം കണ്ടെത്തായില്ലെന്നും പോലീസ്
  • പെണ്‍കുട്ടിയ്ക്ക് നട്ടെല്ലിന് പരിക്കേറ്റിരുന്നു , ഇരയുടെ കഴുത്തിലും പരിക്ക്, ഇരയ്ക്ക് ഹൃദയാഘാതം ഉണ്ടായി, രക്തത്തിൽ അണുബാധയുണ്ടായി. സെപ്റ്റംബർ 29ന് 6:55 രാവിലെ മരണം സംഭവിച്ചു.
Hathras gang-rape: പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല,  ശരീരത്തില്‍ ബീജത്തിന്‍റെ അംശം കണ്ടെത്താനായില്ല, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  പുറത്ത്

New Delhi: ഹാത്രാസ് കൂട്ട  ബലാത്സംഗ  (Hatras Rape Case)  കേസില്‍ നിര്‍ണ്ണായകമായ  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  പുറത്ത്... ഒപ്പം പുതിയ വിവാദങ്ങളും...

ഹാത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ ട്ടില്‍ പറയുന്നത് എന്ന്  ഉത്തര്‍പ്രദേശ് പോലീസ് വ്യക്തമാക്കി. 

ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് തെളിയിക്കാന്‍ ഒന്നുമില്ലെന്നും ശരീരത്തില്‍ ബീജത്തിന്‍റെ അംശം കണ്ടെത്തായില്ലെന്നും പോലീസ്   പറയുന്നു. 

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ  (Post-mortem report)  പറയുന്നത് എന്താണ്?  ബലാത്സംഗം  റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. പെണ്‍കുട്ടിയ്ക്ക്  നട്ടെല്ലിന് പരിക്കേറ്റിരുന്നു ,  ഇരയുടെ കഴുത്തിലും പരിക്ക്,  ഇരയ്ക്ക് ഹൃദയാഘാതം ഉണ്ടായി,  രക്തത്തിൽ അണുബാധയുണ്ടായി. സെപ്റ്റംബർ 29ന് 6:55 രാവിലെ മരണം സംഭവിച്ചു.

 കഴുത്തിനേറ്റ പരിക്കാണ് പെണ്‍കുട്ടിയുടെ മരണകാരണം. സ്ഥലത്ത് ജാതിസംഘര്‍ഷം ഉണ്ടാക്കാന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിച്ചുവെന്നും ഉത്തര്‍പ്രദേശ് എഡിജി പ്രശാന്ത്കുമാര്‍ പറയുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയ ചില ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രശാന്ത് കുമാര്‍ വ്യക്തമാക്കുന്നു.

ആദ്യം സംഭവത്തില്‍ കൊലപാതകശ്രമത്തിന് മാത്രമാണ് ഉത്തര്‍ പ്രദേശ്‌  പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ നാലു പേര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് ബലാത്സംഗക്കുറ്റം കൂടി ചുമത്താന്‍ പോലീസ്  തയ്യാറായത്.
സെപ്തംബര്‍ 14നായിരുന്നു 19 വയസുകാരിയായ  ദളിത്‌  പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. 

പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചതില്‍ ബീജം കണ്ടെത്താനായിട്ടില്ല. അതിനാല്‍ ബലാത്സംഗം നടന്നിട്ടില്ല എന്ന് വിധിയെഴുതുകയാണ് പോലീസ്.   എന്നാല്‍, സംഭവത്തില്‍ വന്‍ ജനരോഷമാണ് ഉയരുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക്  നടന്ന രാഹുല്‍ഗാന്ധിയേയും പ്രിയങ്കാഗാന്ധിയേയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

Also read: Hathras Rape Case: രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍

അതേസമയം,  വ്യാഴാഴ്ച ​ രാവിലെ മുതല്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആരെയും കടത്തിവിടാതെ പോലീസ് വഴിതടഞ്ഞിരുന്നു. വീടിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ റോഡുകളും അടച്ചു. പുറത്തുനിന്ന് ആര്‍ക്കും വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാത്ത രീതിയില്‍ പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്​. കിലോമീറ്ററുകള്‍ അകലെ നിന്നു തന്നെ മാധ്യമസംഘത്തെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും പോലീസ് തടയുന്ന അവസ്ഥയാണ്​.  കുടുംബത്തിന്‍റെ അനുമതിയില്ലാതെ മൃതദേഹം സംസ്കരിച്ചതില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന്‍റെ വഴി തടയല്‍ നടപടി.

Also read: 'അന്ന് രക്തം തിളച്ചു... ഇന്ന് മൗനം...!! Hathras കൂട്ടബലാത്സംഗത്തില്‍ Smriti Iraniയുടെ നിലപാടില്‍ കടുത്ത പ്രതിഷേധം

അതേസമയം, രാഹുലിന്‍റെയും പ്രിയങ്കയുടേയും സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെ ജില്ലയില്‍ 144 പ്രഖ്യാപിച്ചിരുന്നു.   
അഞ്ചില്‍ കൂടുതല്‍ പേരെ ഹത്രാസില്‍ ഒത്തുകൂടാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ സെപ്​റ്റംബര്‍ 14നാണ്​ ദളിത്‌  (Dalit) പെണ്‍കുട്ടി അതി​ക്രൂരമായി ബലാത്സംഗത്തിനിരയായത്​​. കൂട്ട ബലാത്സംഗത്തിനിരയായതോടൊപ്പം  അതിക്രൂരമായ പീഡനത്തിനും പെണ്‍കുട്ടി ഇരയായിരുന്നു. നാവ്​ മുറിച്ച്‌​ മാറ്റി, നട്ടെല്ല് തകര്‍ക്കുക തുടങ്ങി  അതിക്രൂരമായ ആക്രമണമാണ് പെണ്‍കുട്ടിയുടെ നേര്‍ക്കുണ്ടായത്.  

അത്യാസന്ന നിലയില്‍ കഴിഞ്ഞ രണ്ടാഴ്​ചയായി  അലിഗഢില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി സഫ്​ദര്‍ജ൦ഗ്  ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലായിരുന്ന പെണ്‍കുട്ടി ചൊവ്വാഴ്​ച രാവിലെയോടെ മരണത്തിന് കീഴടങ്ങി. 
ക്രൂര പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കിയത്. 

സെപ്​റ്റംബര്‍ 14ന്​ വൈകിട്ട് കുടുംബാംഗങ്ങള്‍ക്കൊപ്പം​ പുല്ലുവെട്ടാന്‍ പോയ പെണ്‍കുട്ടിയെ  നാലംഗ സംഘം ദുപ്പട്ടകൊണ്ട്​ കഴുത്ത്​ മുറുക്കി വലിച്ചിഴച്ച്‌​ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന്​ ഇരയാക്കുകയായിരുന്നു. മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ്​ വയലിനരികില്‍ അബോധാവസ്ഥയില്‍ ​കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. 

 

Trending News