New Delhi: ഉത്തര്‍ പ്രദേശില്‍ അടുത്തിടെയായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി (AICC general Secretary) പ്രിയങ്ക ഗാന്ധി (Priyanka Gandhi)...
സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമായി ഉത്തര്‍പ്രദേശ് (Uttar Pradesh) മാറിയെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. 19കാരി കൂട്ടബലാത്സംഗത്തിരയായി കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു യോഗി ആദിത്യനാഥ് (Yogi Adityanath) സര്‍ക്കാറിനെതിരെ പ്രിയങ്കയുടെ വിമര്‍ശനം.
'ഹത്രാസില്‍ പൈശാചിക ക്രൂരകൃത്യത്തിനിരയായ ദളിത് പെണ്‍കുട്ടി സഫ്ദര്ജ൦ഗ് ആശുപത്രിയില്‍ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി അവള്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ പോരാട്ടത്തിലായിരുന്നു", പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
हाथरस में हैवानियत झेलने वाली दलित बच्ची ने सफदरजंग अस्पताल में दम तोड़ दिया। दो हफ्ते तक वह अस्पतालों में जिंदगी और मौत से जूझती रही।
हाथरस, शाहजहांपुर और गोरखपुर में एक के बाद एक रेप की घटनाओं ने राज्य को हिला दिया है। ..1/2
— Priyanka Gandhi Vadra (@priyankagandhi) September 29, 2020
"ഉത്തര്‍ പ്രദേശിലെ ക്രമസമാധാന നില അങ്ങേയറ്റം തകര്‍ന്നു. സ്ത്രീകള്‍ക്ക് യാതൊരുവിധ സുരക്ഷയുമില്ല. അക്രമികള്‍ പരസ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവര്‍ക്ക് കഠിന ശിക്ഷ ഉറപ്പാക്കണം. യു.പിയിലെ സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം യോഗി ആദിത്യനാഥിനാണ്", അവര്‍ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് ദളിത് (Dalit) പെണ്‍കുട്ടി അതിക്രൂരമായി ബലാത്സംഗത്തിനിരയായത്. കൂട്ട ബലാത്സംഗത്തിനിരയായതോടൊപ്പം അതിക്രൂരമായ പീഡനത്തിനും പെണ്‍കുട്ടി ഇരയായിരുന്നു. നാവ് മുറിച്ച് മാറ്റിയതുള്‍പ്പെടെ ക്രൂരമായ ആക്രമണമാണ് പെണ്‍കുട്ടിയുടെ നേര്‍ക്കുണ്ടായത്.
അത്യാസന്ന നിലയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അലിഗഢില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി സഫ്ദര്ജ൦ഗ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലായിരുന്ന പെണ്‍കുട്ടി ചൊവ്വാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങി. ക്രൂര പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കിയത്.
സെപ്റ്റംബര്‍ 14ന് വൈകിട്ട് കുടുംബാംഗങ്ങള്‍ക്കൊപ്പം പുല്ലുവെട്ടാന്‍ പോയ പെണ്‍കുട്ടിയെ നാലംഗ സംഘം ദുപ്പട്ടകൊണ്ട് കഴുത്ത് മുറുക്കി വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ് വയലിനരികില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടിയുടെ നാവ് കടിച്ചു മുറിച്ചെടുത്ത നിലയിലായിരുന്നു. സുഷുമ്ന നാഡിക്കും പരിക്കേറ്റിരുന്നു.
Alo read: കൂട്ട ബാലത്സ൦ഗത്തിനിരയാക്കിയ ശേഷം നാക്ക് മുറിച്ചെടുത്തു; 19കാരിയ്ക്ക് ദാരുണാന്ത്യം
സംഭവത്തില്‍ ഇതുവരെ നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും യുപി പോലീസ് അറിയിച്ചു
അതേസമയം, ആദ്യഘട്ടത്തില്‍ പോലീസ് നടപടി എടുത്തില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.
ഉത്തര്‍ പ്രദേശില്‍നിന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ "പുറത്തുവന്ന" നാലാമത്തെ പീഡന കേസാണ് ഇത്....