Happy Ugadi 2023: പുതുവത്സര ദിനം 'യുഗാദി' ആഘോഷിച്ച് ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങള്‍

Happy Ugadi 2023 Wishes: ഹിന്ദു കലണ്ടര്‍ പ്രകാരം ചൈത്ര മാസത്തിന്‍റെ തുടക്കമാണ്‌ യുഗാദി. അതായത് ഹിന്ദു  പുതുവത്സരാരംഭ ദിനമാണ് യുഗാദി എന്നറിയപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 12:00 PM IST
  • ഹിന്ദു കലണ്ടര്‍ പ്രകാരം ചൈത്ര മാസത്തിന്‍റെ തുടക്കമാണ്‌ യുഗാദി. അതായത് ഹിന്ദു പുതുവത്സരാരംഭ ദിനമാണ് യുഗാദി എന്നറിയപ്പെടുന്നത്.
Happy Ugadi 2023: പുതുവത്സര ദിനം 'യുഗാദി' ആഘോഷിച്ച് ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങള്‍

Happy Ugadi 2023: ഇന്ന് മാര്‍ച്ച്‌ 22 ചൈത്ര മാസം പിറന്നു, ഹിന്ദു പുതുവത്സരവും ആരംഭിച്ചു.  രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇന്ന് പുതുവത്സരം ഏറെ ഉത്സാഹത്തോടെ ആഘോഷിക്കുകയാണ്. 

ഉത്തരേന്ത്യയില്‍ ചൈത്ര നവരാത്രിയോടെയാണ് ഹിന്ദു പുതുവര്‍ഷം ആരംഭിക്കുന്നത്. അതേസമയം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദു പുതുവത്സരം യുഗാദി എന്ന പേരിലാണ് അറിയപ്പെടുന്നത്. 
കർണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഏറെ ഉത്സഹതോടെയാണ് യുഗാദി ആഘോഷിക്കുന്നത്. 

Also Read:  Posters Against PM Modi: ഡല്‍ഹിയില്‍ പ്രധാനമന്ത്രി മോദിക്കെതിരായ പോസ്റ്ററുകൾ, 6 പേര്‍ അറസ്റ്റില്‍, നൂറിലധികം FIR

ഹിന്ദു കലണ്ടര്‍ പ്രകാരം ചൈത്ര മാസത്തിന്‍റെ തുടക്കമാണ്‌ യുഗാദി. അതായത് ഹിന്ദു  പുതുവത്സരാരംഭ ദിനമാണ് യുഗാദി എന്നറിയപ്പെടുന്നത്. കേരളീയര്‍ മേടമാസം ഒന്നാം തിയതി വിഷു  പുതുവത്സര ദിനമായി ആചരിയ്ക്കുന്നതുപോലെയാണ് ആന്ധ്ര, തെലങ്കാന, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ യുഗാദി ആഘോഷിക്കുന്നത്.  

Also Read:  Hindu New Year 2023: ചൈത്ര നവരാത്രി സമയത്ത് ഈ കാര്യങ്ങള്‍ ചെയ്യുന്നത് അശുഭകരം,  കഷ്ടതകള്‍ ഉറപ്പ് 

മഹാവിഷ്ണുവിന്‍റെ ഒൻപതാമത്തെ അവതാരമായി കരുതപ്പെടുന്ന ശ്രീ കൃഷ്ണൻ മരിച്ച ദിവസം ആരംഭിച്ച കലിയുഗത്തിന്‍റെ  തുടക്കമായിട്ടാണ് യുഗാദി കണക്കാക്കപ്പെടുന്നത്. 

യുഗാദി എന്ന പേരിന്  പിന്നിൽ....

യുഗാരംഭം എന്ന അർത്ഥത്തിൽ സംസ്കൃത വാക്കുകളായ യുഗ, ആദി എന്നീ വാക്കുകൾ കൂടിച്ചേർന്നാണ് യുഗാദി എന്ന പേര് ഉണ്ടായത്. പിന്നീടത്  മാറി ഉഗാദിയായി മാറുകയും ചെയ്തു.  പാരമ്പര്യമനുസരിച്ച്, യുഗങ്ങളുടെ സ്രഷ്ടാവ് എന്ന് വിശ്വസിക്കപ്പെടുന്ന ബ്രഹ്മദേവനെ ഈ ഉത്സവത്തിൽ പൂജിയ്ക്കുന്നു.  ബ്രഹ്മാവിന്‍റെ പ്രവൃത്തിയെ അംഗീകരിക്കുന്നതിനുള്ള വേദിയായി യുഗാദി ആഘോഷത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. 

യുഗാദി വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും ആഘോഷിക്കുന്ന ഒരു ഉത്സവ അവസരമാണ്. പുതുവസ്ത്രം ധരിച്ചും രുചികരമായ ഭക്ഷണം കഴിച്ചും ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവർ ഈ ദിനം ആഘോഷിക്കുന്നു. പുതുവർഷത്തെ വരവേൽക്കാൻ  ക്ഷേത്രങ്ങളിൽ പ്രത്യേക  പ്രാർത്ഥനകൾ നടത്തുന്നു.  വീടുകൾ രംഗോലികൾ കൊണ്ട് അലങ്കരിക്കുന്നു.   

വിവിധ തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഈ അവസരത്തിൽ ഉണ്ടാക്കുന്നു. യുഗാദി പച്ചടി എന്ന് തെലുങ്കിലും ബേബു ബെള്ള എന്ന് കന്നഡയിലും അറിയപ്പെടുന്ന ഒരുതരം പാനീയം ഈ സമയത്ത് വളരെ പ്രാധാന്യത്തോടെ ഉണ്ടാക്കിവരുന്നു. മാങ്ങ, പുളി, ശർക്കര, ഉപ്പ്, മുളക്, വേപ്പിൻ പൂവ് എന്നിവ യഥാവിധം ചേർത്താണ് ഈ ഭക്ഷണ പദാർത്ഥം  തയ്യാറാക്കുന്നത്.

ബിസിനസ് സംരംഭങ്ങൾ അല്ലെങ്കിൽ പുതിയ ഷോപ്പുകളും മാളുകളും തുറക്കുന്നതുപോലെയുള്ള പുതിയ കാര്യങ്ങൾ ആരംഭിക്കുന്നതിനും ഈ ദിവസം അനുകൂലമായി കണക്കാക്കപ്പെടുന്നു. അതായത് ശുഭാകര്യങ്ങല്‍ ആരംഭിക്കാനുള്ള ഏറ്റവും ഉത്തമമായ ദിവസമാണ് യുഗാദി....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News