Gujarat Chief Minister : Bhupendra Patel ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി BJP തിരഞ്ഞെടുത്തു

Bhupendra Patel -ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രി

Written by - Zee Malayalam News Desk | Last Updated : Sep 12, 2021, 05:40 PM IST
  • ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു.
  • ഇന്നലെ സെപ്റ്റംബർ 11 ശനിയാഴ്ച രാജിവെച്ച വിജയ് രുപാനിക്ക് പകരമായിട്ടാണ് ബിജെപി ഭുപേന്ദ്ര പട്ടേലിനെ ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്.
Gujarat Chief Minister : Bhupendra Patel ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി BJP തിരഞ്ഞെടുത്തു

Gandhinagar : ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേലിനെ (Bhupendra Patel) തിരഞ്ഞെടുത്തു. ഇന്നലെ സെപ്റ്റംബർ 11 ശനിയാഴ്ച രാജിവെച്ച വിജയ് രുപാനിക്ക് പകരമായിട്ടാണ് ബിജെപി ഭുപേന്ദ്ര പട്ടേലിനെ ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ ഗുജറാത്തിലുള്ള ബിജെപിയുടെ മുതിർന്ന് നേതാക്കളിൽ പ്രമുഖനാണ് 59കാരനായ ഭുപേന്ദ്ര പട്ടേൽ. ഘട്ട്ലോഡിയയിൽ നിന്നുള്ള നിയമസഭ അംഗമാണ് പട്ടേൽ.

ALSO READ: Vijay Rupani ​resign: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ഒരു നേതാവ് ഭുപേന്ദ്രർ എന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഗുജറാത്തിൽ വിജയം കൈവരിക്കുമെന്ന് മുൻ മുഖ്യമന്ത്രിയായ വിജയ് രുപാനി മാധ്യമങ്ങളോടായി പറഞ്ഞു. 

ഗുജറാത്തിലെ ബിജെപിയുടെ നിയസഭകക്ഷി നേതാവ് തിരഞ്ഞെടുത്ത് ഭുപേന്ദ്ര പട്ടേലിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശംസകൾ അറിയിക്കുകയും ചെയ്തു. 

ALSO READ : Vijay Rupani തിരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജിൽ കുഴഞ്ഞു വീണു,​ഗുജറാത്ത് മുഖ്യമന്ത്രി ആശുപത്രിയിൽ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News