New Delhi : Home Loan എടുക്കാൻ പോകുന്നവർക്ക് സന്തോഷ വാർത്തയുമായി SBI. എസ്ബിഐ ഭവന വായ്പയുടെ പലിശ് നിരക്ക് കുറച്ചു. നല്ല CIBIL Score ഉള്ളവർക്ക് 6.70% പലിശ നിരക്കിലാണാ് ഇനി മുതൽ ഭവന വായ്പ ലഭിക്കുകയെന്ന് എസ്ബിഐ അറിയിച്ചു. അതോടൊപ്പം വായ്പ എടുക്കുന്നതിനുള്ള Processing Fee മുഴുവാനായും ഒഴുവാക്കുകയും ചെയ്തിട്ടുണ്ട് എസ്ബിഐ. March 31 വരെയുള്ള കാലയളവിലാണ് പ്രൊസ്സെസിങ് ഫീ പൂർണമായും ഒഴുവാക്കുന്നത്.
തങ്ങളുടെ പുതിയ പ്രസ്താവനയിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 30 ലക്ഷം രൂപ വരെയുള്ള എസ്ബിഐയുടെ ഭവന വായ്പ ആരംഭിക്കുന്നത് 6.70% പലിശ നിരക്കിലാണ്. 30 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് 6.95% പലിശയാണ് ഏർപ്പെടുത്തുന്നത്.
ALSO READ : KYC Update: SBI യുടെ ഉപഭോക്താക്കൾ ഇക്കാര്യം ഉടനടി ചെയ്യുക, അല്ലെങ്കിൽ..!
അതോടൊപ്പം എസ്ബിഐയുടെ ആപ്ലിക്കേഷനായ യോനോ ആപ്പിലൂടെ വായ്പയ്ക്കായി അപേക്ഷിക്കുകയാണെങ്കിൽ അഞ്ച് ബേസിസ് പോയിന്റ് പലിശ ഇളവ് ലഭിക്കുകയും ചെയ്യുമെന്ന് ബാങ്ക് അറിയിച്ചിട്ടുമുണ്ട്. കൂടാതെ അന്തരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച ലോൺ എടുക്കന്ന വനികൾക്കും 5 ബേസിസ് പോയിന്റ് ഇളവും ലഭിക്കുമെന്ന് എസ്ബിഐ.
ALSO READ : SBI ATM കാർഡില്ലാതെ എങ്ങനെ SBI online banking രജിസ്‌ട്രേഷൻ നടത്താം?
അതോടൊപ്പം സർക്കാർ ഉദ്യോഗസ്ഥർക്കാർ എസ്ബിഐ പ്രിവിലേജ് ഹോം ലോണും, പ്രതിരോധം, കേന്ദ്ര സേന വിഭാഗത്തിൽ ഉള്ളവർക്കായി എസ്ബിഐ ശൗര്യാ ഹോം ലോണും, എസ്ബിഐ മാക്സ് ഗെയ്ൻ ഹോം ലോൺ, എസ്ബിഐ സ്മാർട്ട് ലോൺ, നിലവിൽ വായ്പ എടുത്തവർക്കായി ടോപ്പ് അപ്പ് ലോണും, പ്രവാസികൾക്കായി എസ്ബിഐ എൻആർഐ ഹോം ലോണും വനിതകൾക്കായി എസ്ബിഐ ഹെർ ഘർ ഹോം ലോണും തുടങ്ങിയ വിവിധതരത്തിലുള്ള ഭവന വായ്പകളാണ് എസ്ബിഐ നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.