SBI ATM: ഈ തെറ്റ് ആവര്‍ത്തിക്കരുത്, Bank പിഴ ഈടാക്കും

ATMല്‍ നിന്നും പണം പിന്‍വലിക്കുന്ന  സമയത്ത് അക്കൗണ്ടില്‍  തുക കുറവായതിനാല്‍ ഇടപാട് പരാജയപ്പെട്ട അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം.  എന്നാല്‍, ഇത്തരത്തിലുള്ള ഇടപാടുകള്‍മൂലം  ഒരിയ്ക്കലും  പണം  നഷ്ടപ്പെട്ടിട്ടില്ല, എന്നാല്‍ ഇനി അങ്ങിനെയല്ല...

Written by - Zee Malayalam News Desk | Last Updated : Feb 6, 2021, 03:23 PM IST
  • SBIയുടെ പുതിയ നിയമങ്ങൾ‌ അനുസരിച്ച്, അക്കൗണ്ടില്‍ ഉള്ള തുകയേക്കാൾ‌ കൂടുതൽ‌ തുക നിങ്ങൾ‌ എസ്‌ബി‌ഐ (SBI)എ‌ടി‌എമ്മിൽ‌ നിന്നും പിൻ‌വലിക്കാൻ‌ ശ്രമിച്ചെങ്കിൽ‌, ബാങ്ക് നിങ്ങൾക്ക് ‌ 20 രൂപയും GSTയും പിഴ വിധിക്കും.
  • തുക enter ചെയ്തപ്പോള്‍ പറ്റുന്ന ചെറിയ പിഴയാണെങ്കില്‍ കൂടി പിഴ നല്‍കേണ്ടതായി വരും.
  • കുറഞ്ഞ ബാലൻസ് ഒഴികെ മറ്റെന്തെങ്കിലും കാരണത്താൽ ഇടപാട് പരാജയപ്പെടുകയാണെങ്കിൽ, എസ്‌ബി‌ഐ പിഴ ഈടാക്കില്ല.
SBI ATM: ഈ തെറ്റ് ആവര്‍ത്തിക്കരുത്, Bank പിഴ ഈടാക്കും

New Delhi: ATMല്‍ നിന്നും പണം പിന്‍വലിക്കുന്ന  സമയത്ത് അക്കൗണ്ടില്‍  തുക കുറവായതിനാല്‍ ഇടപാട് പരാജയപ്പെട്ട അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം.  എന്നാല്‍, ഇത്തരത്തിലുള്ള ഇടപാടുകള്‍മൂലം  ഒരിയ്ക്കലും  പണം  നഷ്ടപ്പെട്ടിട്ടില്ല, എന്നാല്‍ ഇനി അങ്ങിനെയല്ല...

SBI പുറപ്പെടുവിച്ച പുതിയ നിയമമനുസരിച്ച്  ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് ഇനി മുതല്‍ പിഴ  ഈടാക്കും. അതായത്   അക്കൗണ്ടില്‍  വേണ്ടത്ര തുക ഇല്ലാത്ത അവസരത്തില്‍ ATMലൂടെ പണം  പിന്‍ വലിക്കാന്‍ ശ്രമിച്ചാല്‍ പോക്കറ്റ് കാലിയാകുമെന്ന് ചുരുക്കം..

SBIയുടെ പുതിയ നിയമങ്ങൾ‌ അനുസരിച്ച്,  അക്കൗണ്ടില്‍ ഉള്ള  തുകയേക്കാൾ‌ കൂടുതൽ‌ തുക നിങ്ങൾ‌ എസ്‌ബി‌ഐ എ‌ടി‌എമ്മിൽ‌ നിന്നും  പിൻ‌വലിക്കാൻ‌ ശ്രമിച്ചെങ്കിൽ‌, ബാങ്ക് നിങ്ങൾക്ക് ‌ 20 രൂപയും GSTയും  പിഴ വിധിക്കും. തുക enter ചെയ്തപ്പോള്‍ പറ്റുന്ന ചെറിയ പിഴയാണെങ്കില്‍ കൂടി പിഴ നല്‍കേണ്ടതായി വരും.  കുറഞ്ഞ ബാലൻസ് ഒഴികെ മറ്റെന്തെങ്കിലും  കാരണത്താൽ ഇടപാട് പരാജയപ്പെടുകയാണെങ്കിൽ, എസ്‌ബി‌ഐ പിഴ ഈടാക്കില്ല.

പിഴ ഒഴിവാക്കുന്നതിനുള്ള മാർഗം നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച തുകയെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കുക എന്നത് മാത്രമാണ്.  അക്കൗണ്ട് ബാലൻസ് അറിയാൻ എസ്‌ബി‌ഐയുടെ ബാലൻസ് ചെക്ക്  (Balance Check) സേവനം ഉപയോഗിക്കുക, അത്  എസ്‌ബി‌ഐ  എല്ല്ല ഉപയോക്താക്കള്‍ക്കും ൽകിയിട്ടുണ്ട്. കൂടാതെ, കസ്റ്റമർ കെയറിൽ വിളിച്ച് ബാലൻസ് കണ്ടെത്താനും കഴിയും. 

Also read: Good News: വായ്പ എടുക്കുന്നവർക്ക് ആശ്വാസം, RBI റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല

പണം  പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷവും  SBI നിയമങ്ങള്‍ മാറ്റിയിരുന്നു.  SBI ATM ല്‍നിന്നും  പതിനായിരമോ അതില്‍ അധികമോ തുക പിൻ‌വലിക്കുമ്പോള്‍   PIN നമ്പര്‍  നൽ‌കിയാൽ‌ മാത്രം പോരാ. ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ലഭിക്കുന്ന OTP നല്‍കിയാല്‍ മാത്രമേ പണം പിൻവലിക്കാന്‍ സാധിക്കൂ.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News