New Delhi: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയുമായി റെയില്‍വേ യൂണിയനുകള്‍
റെയില്‍വേ യൂണിയനുകളായ (Railway Union) ഓള് ഇന്ത്യ റെയില്‍വേമെന്‍സ് ഫെഡറേഷന് (All India Railwaymen's Federation (AIRF), നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ റെയില്‍വേമെന്‍ (National Federation of Indian Railwaymen (NFIR)) തുടങ്ങിയ സംഘടനകളാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെതിയിരിയ്ക്കുന്നത്.
"തങ്ങളുടെ കീഴിലുള്ള എല്ലാ സംഘടനകള്‍ക്കും കത്തെഴുതിയിട്ടുണ്ട്. കര്‍ഷകരുടെ ന്യായമായ സമരത്തിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്ത് സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും ധര്‍ണ്ണയും നടക്കും", ഓള് ഇന്ത്യ റെയില്‍വേമെന്‍സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി ശിവ് ഗോപാല്‍ മിശ്ര പറഞ്ഞു.
9 ലക്ഷത്തോളം അംഗങ്ങളുടെ റെയില്‍വേ യൂണിയനാണ് ഓള് ഇന്ത്യ റെയില്‍വേമെന്‍സ് ഫെഡറേഷന്.
അതേസമയം, ഭരത് ബന്ദിന് (Bharat Bandh) പിന്തുണ അറിയിച്ച് ഇതിനോടകം നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഭാരത് ബന്ദിന് പൂര്‍ണ്ണ പിന്തുണയുമായി പഞ്ചാബിലെ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്ന ദിവസം പഞ്ചാബിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും റിസോര്‍ട്ടുകളും ബാറുകളും തുടങ്ങി അസോസിയേഷന് കീഴിലുള്ള ഒരു സംസ്ഥാപനവും തുറന്നു പ്രവര്‍ത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ തന്നെ ഭാരത് ബന്ദിന് പിന്തുണയുമായി ട്രാന്‍സ്പോര്‍ട്ട് സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഡല്‍ഹി ചരക്ക് ഗതാഗത അസോസിയേഷനും ഇന്ത്യാ ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനുമാണ് കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
ഡിസംബര്‍ 8ന് നടക്കുന്ന കര്‍ഷക ബന്ദിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, സി.പി.ഐ.എം, ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ടി.ആര്.എസ് തുടങ്ങിയ പാര്‍ട്ടികളാണ് പിന്തുണ അറിയിച്ചത്.
Also read: Bharat Bandh: സംസ്ഥാനങ്ങളോട് സുരക്ഷ കർശനമാക്കാൻ കേന്ദ്ര നിർദേശം
അതേസമയം, ഭരത് ബന്ദ് സംബന്ധിച്ച് വ്യത്യസ്ത നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസ്
കൈകൊണ്ടിരിയ്ക്കുന്നത്. കര്‍ഷകരെ പിന്തുണയ്ക്കുന്നുവെന്നറിയിച്ച പാര്‍ട്ടി ഭരത് ബന്ദിന് പിന്തുണ നല്‍കില്ല എന്നും വ്യക്തമാക്കി.
ഡല്‍ഹി അതിര്‍ത്തികളില്‍ കഴിഞ്ഞ പതിനൊന്ന് ദിവസത്തിലേറെയായി Farm Bill നെതിരെ കര്‍ഷക സമരം (Farmers Protest) തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.
Also read: Farmers Protest: ഒരടി പോലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍, ചൊവ്വാഴ്ച ഭാരത് ബന്ദ്
എന്നാല്‍, പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പാര്‍ലമെന്റ് പാസാക്കിയ മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു വെങ്കിലും പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.....