ന്യൂഡൽഹി: ഡല്‍ഹിയിലെ പഞ്ചാബിബാഗ് മേഖലയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്കായിരുന്നു ഭൂചലനം. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അഞ്ച് സീസ്മിക് സോണുകളിലെ നാലാം സോണിലാണ് ഡല്‍ഹി വരുന്നത്. ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം ഡല്‍ഹിയാകുന്നത് അപൂര്‍വമാണ്.എന്നാല്‍ മധ്യേഷ്യ, ഹിമാ.ലയ എന്നിവിടങ്ങളില്‍ ഭൂകമ്ബമുണ്ടാകുമ്ബോള്‍ ഡല്‍ഹിയിലും അനുഭവപ്പെടാറുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിൽ വലിയ കുലുക്കം അനുഭവപ്പെട്ടിരുന്നു. ഒക്ടോബർ 10-ന് ബുലന്ദ്ഷഹറിൽ 6.7 രേഖപ്പെടുത്തിയതായിരുന്നു സമീപകാലത്തെ ഏറ്റവും വലിയ കുലുക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...