India Largest Railway Station: ഇതാണ് ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷന്‍!! രാജ്യത്തിന്‍റെ ഏത് ഭാഗത്തേയ്ക്കും ട്രെയിന്‍ ലഭിക്കും!!

India Largest Railway Station: ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷന്‍റെ പട്ടികയിൽ ഇടം നേടിയ ഹൗറ റെയിൽവേ ജംഗ്ഷന്‍ റെയിൽവേ സ്റ്റേഷൻ ടെർമിനൽ 1 എന്നും ടെർമിനൽ 2 എന്നും അറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും മനോഹരമായ റെയിൽവേ സ്റ്റേഷന്‍റെ പട്ടികയിലും ഹൗറ ഇടം നേടിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 4, 2023, 12:18 PM IST
  • രാജ്യത്തെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ ഏതാണ് എന്നറിയാമോ? നിങ്ങൾക്ക് ഇതിനെ റെയിൽവേ സ്റ്റേഷൻ എന്നല്ല, ഒരു റെയിൽ നഗരം എന്ന് വിളിക്കാം.... കാരണം ഈ സ്റ്റേഷനില്‍നിന്ന് പ്രതിദിനം 600 ട്രെയിനുകളാണ് കടന്നുപോകുന്നത്.
India Largest Railway Station: ഇതാണ് ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷന്‍!! രാജ്യത്തിന്‍റെ ഏത് ഭാഗത്തേയ്ക്കും ട്രെയിന്‍ ലഭിക്കും!!

India Largest Railway Station: ഇന്ത്യന്‍ റെയില്‍വേ ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളില്‍ ഒന്നാണ്. ദിനംപ്രതി ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യന്‍ റെയില്‍വേയില്‍ യാത്ര നടത്തുന്നത്. രാജ്യത്തെ വലിയനഗരങ്ങളേയും ചെറിയ ഗ്രാമങ്ങളേയും ചേര്‍ത്തിണക്കുന്ന ഇന്ത്യന്‍ റെയില്‍വേയെ രാജ്യത്തിന്‍റെ ജീവനാഡി എന്നാണ് വിശേഷിപ്പിക്കുന്നത്.

Also Read:  Donald Trump Updates: വിചാരണ നേരിടാന്‍ ഡൊണാൾഡ് ട്രംപ് ന്യൂയോർക്കിലെത്തി 

നിങ്ങൾ പലതവണ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാകും. ഇതിനായി ഏതെങ്കിലും ഒരു സ്റ്റേഷനില്‍ പോയി ട്രെയില്‍ പിടിയ്ക്കുകയാണ് പതിവ്. വലുതും ചെറുതുമായ ഒട്ടേറെ സ്റ്റെഷനുകള്‍ ചേര്‍ന്നതാണ് ഇന്ത്യന്‍ റെയില്‍വേ. എന്നാല്‍, രാജ്യത്തെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ ഏതാണ് എന്നറിയാമോ? 

Also Read:  Shani Nakshtra Parivartan 2023: രാഹുവിന്‍റെ നക്ഷത്രത്തിൽ ശനി, ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, സമ്പത്ത് വര്‍ഷിക്കും!!

നിങ്ങൾക്ക് ഇതിനെ റെയിൽവേ സ്റ്റേഷൻ എന്നല്ല, ഒരു റെയിൽ നഗരം എന്ന് വിളിക്കാം.... കാരണം ഈ സ്റ്റേഷനില്‍നിന്ന് പ്രതിദിനം 600 ട്രെയിനുകളാണ് കടന്നുപോകുന്നത്. കുറഞ്ഞത്‌ 10 ലക്ഷം ആളുകൾ ഈ സ്റ്റേഷനിലൂടെ പ്രതിദിനം കടന്നുപോകുന്നു. കൂടാതെ, ഈ സ്റ്റേഷനില്‍ നിന്ന് രാജ്യത്തിന്‍റെ ഏതു ഭാഗത്തേയ്ക്കും ട്രെയിന്‍ പിടിയ്ക്കാന്‍ സാധിക്കും..!!  24 മണിക്കൂറും രാവും പകലും ഒരേപോലെ തിരക്ക് നിറഞ്ഞതാണ് ഈ സ്റ്റേഷന്‍..!!  

Also Read:  Broom and Vastu: ചൂല്‍ ഉപയോഗശേഷം അലക്ഷ്യമായി ഉപേക്ഷിക്കരുത്, ഈ സ്ഥലങ്ങളില്‍ വയ്ക്കുകയുമരുത്

പറഞ്ഞുവരുന്നത് രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ ഹൗറ ജംഗ്ഷനെപ്പറ്റിയാണ്.   രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ എന്നതിലുപരി ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷൻ കൂടിയാണിത്. ഈ സ്റ്റേഷനിൽ ആകെ 23 പ്ലാറ്റ്‌ഫോമുകളുണ്ട്, 26 റെയിൽ ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്, അതിലൂടെ പ്രതിദിനം 600 ട്രെയിനുകൾ കടന്നുപോകുന്നു. 

ഹൂഗ്ലി നദിയുടെ വലത് കരയിൽ നിർമ്മിച്ച ഈ റെയിൽവേ സ്റ്റേഷൻ കൊൽക്കത്തയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്. ഈ സ്റ്റേഷന്‍ ഏറെ മനോഹരവുമാണ്. ചരിത്രം ഉറങ്ങുന്നതാണ് ഈ വലിയ റെയില്‍വേ സ്റ്റേഷന്‍. 1854-ൽ ഈ ജംഗ്ഷനിൽ നിന്നാണ് രാജ്യത്തെ രണ്ടാമത്തെ ട്രെയിൻ ആരംഭിച്ചത്...!!  

ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷന്‍റെ പട്ടികയിൽ ഇടം നേടിയ ഹൗറ റെയിൽവേ ജംഗ്ഷന്‍ റെയിൽവേ സ്റ്റേഷൻ ടെർമിനൽ 1 എന്നും ടെർമിനൽ 2 എന്നും അറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും മനോഹരമായ റെയിൽവേ സ്റ്റേഷന്‍റെ പട്ടികയിലും ഹൗറ ഇടം നേടിയിട്ടുണ്ട്. കൊൽക്കത്തയിലെ ഹൗറയ്‌ക്കൊപ്പം സീൽദാ എന്ന മറ്റൊരു വലിയ റെയിൽവേ സ്റ്റേഷനുമുണ്ട്. കൂടാതെ സന്ത്രഗാച്ചി, ഷാലിമാർ, കൊൽക്കത്ത റെയിൽവേ സ്റ്റേഷനുകളും ഇവിടെയുണ്ട്.

ഹൗറ റെയിൽവേ ജംഗ്ഷന്‍റെ ചരിത്രം

1854-ലാണ് ഹൗറ റെയിൽവേ ജംഗ്ഷന്‍ നിർമ്മിച്ചത്.  ഇത്, ഈസ്റ്റേൺ ഡിവിഷന്‍റെ കീഴിലാണ് വരുന്നത്. ഈ ജംഗ്ഷനിൽ നിന്ന് പ്രതിദിനം 350-ലധികം ട്രെയിനുകൾ ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടുന്നു. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷൻ എന്ന ബഹുമതിയും ഈ ജംഗ്ഷനുണ്ട്. 1854 ലാണ് ഈ റെയിൽവേ സ്റ്റേഷന്‍റെ കെട്ടിടം നിർമ്മിച്ചത്. ഹൂഗ്ലി നദിയിൽ നിർമ്മിച്ച പാലത്തിലൂടെ ഈ സ്റ്റേഷൻ കൊൽക്കത്ത മെയിൻ സിറ്റിയുമായി ബന്ധിപ്പിക്കുന്നു. രാജ്യത്തിലെ മിക്കവാറും എല്ലാ ഭാഗങ്ങളിലേക്കും ഇവിടെ നിന്ന് ട്രെയിനുകൾ ലഭിക്കും....!! 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News