Monday Born People: തിങ്കളാഴ്ച ജനിച്ചവര്‍ ഭാഗ്യശാലികള്‍, ചന്ദ്രന്‍റെ സ്വാധീനം ഇവരെ ഉയരങ്ങളില്‍ എത്തിക്കും

Monday Born People:  തിങ്കളാഴ്ചയെ ചന്ദ്രന്‍റെ ദിവസം എന്നാണ് വിശേഷിപ്പിക്കുന്നത്. തിങ്കളാഴ്ചയുടെ അധിപൻ ചന്ദ്രനാണ്. തിങ്കളാഴ്ച ജനിച്ചവരില്‍ ചന്ദ്രന്‍ പ്രത്യേക സ്വാധീനം ചെലുത്തുന്നു

Written by - Zee Malayalam News Desk | Last Updated : Apr 3, 2023, 10:31 AM IST
  • തിങ്കളാഴ്ചയെ ചന്ദ്രന്‍റെ ദിവസം എന്നാണ് വിശേഷിപ്പിക്കുന്നത്. തിങ്കളാഴ്ചയുടെ അധിപൻ ചന്ദ്രനാണ്. തിങ്കളാഴ്ച ജനിച്ചവരില്‍ ചന്ദ്രന്‍ പ്രത്യേക സ്വാധീനം ചെലുത്തുന്നു
Monday Born People: തിങ്കളാഴ്ച ജനിച്ചവര്‍ ഭാഗ്യശാലികള്‍, ചന്ദ്രന്‍റെ സ്വാധീനം ഇവരെ ഉയരങ്ങളില്‍ എത്തിക്കും

Monday Born People: ജ്യോതിഷം പറയുന്നതനുസരിച്ച് ഏറെ ഭാഗ്യശാലികളായ വ്യക്തികളാണ് തിങ്കളാഴ്ച ജനിച്ചവര്‍.  അതിന് കാകാരണം, ജ്യോതിഷത്തിൽ, തിങ്കളാഴ്ചയെ ചന്ദ്രന്‍റെ ദിവസം എന്നാണ് വിശേഷിപ്പിക്കുന്നത്. തിങ്കളാഴ്ചയുടെ അധിപൻ ചന്ദ്രനാണ്. തിങ്കളാഴ്ച ജനിച്ചവരില്‍ ചന്ദ്രന്‍ പ്രത്യേക സ്വാധീനം ചെലുത്തുന്നു.

അതുകൂടാതെ, സംഖ്യാശാസ്ത്ര പ്രകാരവും തിങ്കളാഴ്ച ജനിച്ചവര്‍ക്ക് പ്രത്യേകതകള്‍ ഉണ്ട്. അതായത്, ഈ ദിവസം ജനിച്ച വ്യക്തിയിൽ 2 എന്ന സംഖ്യയുടെ സ്വാധീനം ഉണ്ട്. 

Also Read:  Good Sleep: നല്ല ആരോഗ്യത്തിനുവേണം നല്ല ഉറക്കം, ഈ 5  സാധനങ്ങള്‍ ബെഡ് റൂമില്‍നിന്നും നീക്കാം 

ജ്യോതിഷം പറയുന്നതനുസരിച്ച്  തിങ്കളാഴ്‌ച ജനിച്ചവര്‍ ഏറെ ആകര്‍ഷകത്വം ഉള്ളവരും നല്ല സ്വഭാവഗുണം ഉള്ളവരും ആയിരിയ്ക്കും. ഇവര്‍ക്ക് സുന്ദരമായ നിറവും കണ്ണുകളുമുണ്ടാകും. ഒപ്പം ഇവര്‍ സൗമ്യശീലമുള്ളവരും പ്രസന്നത നിറഞ്ഞവരും ആയിരിയ്ക്കും. ഇവര്‍ സുഹൃത്തുക്കൾക്കും ബന്ധുക്കള്‍ക്കും ഇടയില്‍ ഏറെ പ്രിയരായിരിയ്ക്കും.  

Also Read:  Wallet and Money: പേഴ്സില്‍  ഈ സാധനങ്ങള്‍ സൂക്ഷിക്കുന്നത് ദാരിദ്യം ക്ഷണിച്ചു വരുത്തും 

തിങ്കളാഴ്ച ജനിച്ചവർ മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. തിങ്കളാഴ്ച ജനിച്ച വ്യക്തിയുടെ സ്വഭാവം, ശാരീരിക ഘടന, തൊഴില്‍ രംഗം, ആരോഗ്യസ്ഥിതി, കരിയർ എന്നിവയെല്ലാം വ്യത്യാസമായിരിയ്ക്കും.  

തിങ്കളാഴ്ച ജനിച്ചവര്‍  ഭാഷാ നൈപുണ്യം ഉള്ളവരാണ്  എന്നാണ് പറയപ്പെടുന്നത്‌. അതായത്, ഇവര്‍ ഒന്നിലധികം ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ളവര്‍ ആയിരിയ്ക്കും. ഇവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ സംഭാഷണത്തിൽ ഏര്‍പ്പെടാന്‍ സങ്കോചമുണ്ടാകില്ല. എന്നാല്‍, ഏതെങ്കിലും വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇവര്‍ വളരെ സമയം എടുക്കുന്നു, ഒപ്പം ഇവര്‍ ഏറെ ആലോചിച്ചശേഷം മാത്രമേ തീരുമാനമെടുക്കൂ... ഇവരുടെ  ജീവിതത്തില്‍ മറ്റുള്ളവരുടെ ഉപദേശം വളരെ വേഗത്തിൽ സ്വാധീനം ചെലുത്തുന്നു. 

തിങ്കളാഴ്ച ജനിച്ചവര്‍ ഏറെ വികാരാധീനരാണ്. എന്നാല്‍, ഇവരുടെ ഈ വൈകാരികതയ്ക്കും സ്ഥിരതയില്ല. ചന്ദ്രൻ ദിനംപ്രതി മാറുന്നതിനാൽ, ഇവരുടെ മാനസികാവസ്ഥയും മാറും. ഇവരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് എളുപ്പമല്ല. എന്നാല്‍, ഇവര്‍  ശാന്തതയോടെ, സാഹചര്യത്തോട് പ്രതികരിക്കുകയും എല്ലാവരുമായും സൗഹൃദബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. 

തിങ്കളാഴ്ച ജനിച്ചവര്‍ ആശയ സമ്പന്നര്‍ ആണ്. എന്നാല്‍, ഈ ആശയങ്ങള്‍ പങ്കിടാന്‍ പ്രോത്സസാഹിപ്പിച്ചാല്‍ മാത്രമേ അവര്‍ ഈ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുകയുള്ളൂ. ഇവര്‍  അല്പം  അന്തർമുഖരാണ് ഒപ്പം കൂടുതൽ സമയം വീട്ടില്‍ ചെലവഴിക്കാനും ഇഷ്ടപ്പെടുന്നു. ഇവര്‍ സ്ത്രീകളോട് കൂടുതൽ അടുപ്പമുള്ളവരാണ്.  

തിങ്കളാഴ്ച ജനിച്ചവര്‍ അവരുടെ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. അവര്‍ കൂടുതല്‍  ഉയരങ്ങളിലെത്താനുംപുതിയ ലക്ഷ്യങ്ങൾ നേടാനും ആഗ്രഹിക്കുന്നു. ബഹുമാനവും അഭിനന്ദനവും ഏറെ പ്രതീക്ഷിക്കുന്നവരാണ് തിങ്കളാഴ്ച ജനിച്ചവര്‍. 
 
തിങ്കളാഴ്ച ദിവസം  ശിവനെ ആരാധിക്കുകയും അന്നദാനം നടത്തുകയും ചെയ്യുന്നത് തിങ്കളാഴ്ച ജനിച്ചവര്‍ക്ക് ഉത്തമമാണ്.   

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

  

Trending News