നോയിഡ: ഡിഷ് ടീവി ഒാഹരിയുമായി ബന്ധപ്പെട്ട കേസിൽ യെസ് ബാങ്കിന് തിരിച്ചടിയായി അലഹബാദ് ഹൈക്കോടതിയുടെ നിലപാട്. ബാങ്കിൻറെ ഒാഹരികൾ മരവിപ്പിച്ച പോലീസ് നടപടിയിൽ മാറ്റമില്ലെന്നും അന്വേഷണം തുടരുമെന്നും കോടതി വ്യക്തമാക്കി. കേസിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു
കേസിലെ സുപ്രധാന ഭാഗങ്ങൾ ഇപ്രകാരം
-എഫ്‌ഐആർ റദ്ദാക്കുക, അന്വേഷണം അവസാനിപ്പിക്കുക തുടങ്ങിയ ബാങ്കിൻറെ ആവശ്യങ്ങൾ കോടതി നിരാകരിച്ചു , അന്വേഷണം നിർത്തിവെക്കുന്നത് ശരിയല്ലെന്നും കോടതി
-കേസിൻറെ വ്യാപ്തി വളരെ വലുതാണെന്നും ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും കോടതി,ഇല്ലെങ്കിൽ കേസിനെ ശരിയായ ദിശയിൽ കാണാനാവില്ല
-ആവശ്യമെങ്കിൽ ബാങ്കിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം, അതേസമയം കക്ഷി ചേർന്നില്ലെങ്കിൽ എന്താണെന്ന നിലപാടാണ് സർക്കാരിന്
- എന്നാൽ ബാങ്ക് പ്രതിയല്ലെങ്കിൽ എന്തിന് എഫ്.ഐ.ആർ റദ്ദാക്കണം, യെസ് ബാങ്കിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സർക്കാർ വക്കീൽ ഉന്നയിച്ചത്. തെളിവുകൾ കെട്ടിച്ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ബാങ്ക് ശ്രമിക്കുന്നുവെന്നാണ് ആരോപണം
-കേസിൽ ഒന്നര വർഷത്തെ അന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ബാങ്കിൻറെ ഒാഹരികൾ മരവിപ്പിച്ചത്
ഡിഷ് ടീവിയിലെ യെസ് ബാങ്ക് ഷെയറുകൾ മരവിപ്പിച്ചതിന് പിന്നിൽ
-റാണാ കപൂർ,വേണുഗോപാൽ ദൂത്, എന്നിവർക്കെതിരെ ഗൌതം ബുദ്ധ നഗർ പോലീസിൽ എസ്സൽ ഗ്രൂപ്പ് ചെയർമാൻ ഡോ.സുഭാഷ് ചന്ദ്രയാണ് എഫ്.ഐ.ആർ സമർപ്പിച്ചത്
-ഇവർക്കെതിരെ വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും ഡോ.സുഭാഷ് ചന്ദ്ര ആരോപിക്കുന്നു
-ഡിഷ് ടിവിയുടെ 24.19 ശതമാനം ഓഹരികൾ പ്രതികൾ പണയപ്പെടുത്തി
കേസിൽ യെസ് ബാങ്കിനെതിരെ ഉയരുന്ന ചോദ്യങ്ങൾ
-കേസിൽ എന്ന് മുതലാണ് യെസ് ബാങ്ക് പ്രതിയായത്? എന്തിനാണ് വിവാദങ്ങൾ?
-തിടുക്കപ്പെട്ട് ഷെയറുകൾ കൈവശപ്പെടുത്താനുണ്ടായ കാരണം? ഇതിന് പിന്നിലെ ബാങ്കിൻറെ ഉദ്ദേശം? ഇതാണോ ലോൺ റിക്കവറി?
-യെസ് ബാങ്ക് അധികൃതർ നടത്തുന്നത് ബാങ്കോ? മീഡിയ കമ്പനിയോ? മറ്റാർക്കെങ്കിലും വേണ്ടിയാണോ ബാങ്ക് പ്രവർത്തിക്കുന്നത്?
-എതെങ്കിലും കോർപ്പറേറ്റ് സ്ഥാപനത്തിൻറെ ഏജൻറാവാൻ ബാങ്ക് ശ്രമിക്കുകയാണോ?
-ഡിഷ് ടീവിയുടെ വാർഷിക മീറ്റിങ്ങുകളിൽ യെസ് ബാങ്ക് എത്ര വട്ടം വോട്ട് ചെയ്തു?
ഇതോടെ കേസിൽ യെസ് ബാങ്ക് ഉയർത്തിയ എല്ലാ തെളിവുകൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടായത്. രൂക്ഷമായ ആരോപണമാണ് ബാങ്കിന് കോടതിയിൽ നിന്നുണ്ടായത്. നേരത്തെയും യെസ് ബാങ്ക് ഇത്തരത്തിൽ ഡിഷ് ടീവിക്കെതിരെ പല നീക്കങ്ങളും നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...