Delhi Waterlogging: ഡൽഹി കോച്ചിങ് സെന്ററിലെ വെള്ളക്കെട്ടിൽ മരിച്ചവരിൽ ഒരാൾ മലയാളി; പ്രതിഷേധം ശക്തം

കനത്ത മഴയെ തുടർന്നാണ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറിയത്. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.     

Written by - Zee Malayalam News Desk | Last Updated : Jul 28, 2024, 12:49 PM IST
  • 40 ഓളം വിദ്യാര്‍ത്ഥികളാണ് അപകടസമയത്ത് ബേസ്മെന്റിലുണ്ടായിരുന്നത്.
  • വെള്ളം കയറുന്നത് കണ്ടപ്പോൾ തന്നെ മിക്ക വിദ്യാർത്ഥികളും മുകളിലത്തെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.
Delhi Waterlogging: ഡൽഹി കോച്ചിങ് സെന്ററിലെ വെള്ളക്കെട്ടിൽ മരിച്ചവരിൽ ഒരാൾ മലയാളി; പ്രതിഷേധം ശക്തം

ന്യൂഡൽഹി: സിവിൽ സർവീസ് കോച്ചിങ് സെന്ററിലെ വെള്ളക്കെട്ടിൽ മരിച്ച മൂന്ന് പേരിൽ ഒരാൾ മലയാളി. എറണാകുളം സ്വദേശി നവീൻ ആണ് മരിച്ചത്. ഇന്നലെ, ശനിയാഴ്ച രാത്രിയാണ് കോച്ചിങ് സെന്ററിലെ ബേസ്മെന്റിൽ വെള്ളക്കെട്ടുണ്ടായത്. അതിൽ കുടുങ്ങിയാണ് നവീൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ നവീൻ്റെ മൃതദേഹം കണ്ടെത്തി. രണ്ട് പെൺകുട്ടികളാണ് മരിച്ച രണ്ട് പേർ. ഇവരിൽ ഒരാൾ തെലങ്കാന സ്വദേശിയും മറ്റൊരാൾ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.

40 ഓളം വിദ്യാര്‍ത്ഥികളാണ് അപകടസമയത്ത് ബേസ്മെന്റിലുണ്ടായിരുന്നത്. വെള്ളം കയറുന്നത് കണ്ടപ്പോൾ തന്നെ മിക്ക വിദ്യാർത്ഥികളും മുകളിലത്തെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. 14ഓളം വിദ്യാർത്ഥികൾ ബേസ്മെന്റിൽ കുടുങ്ങിയിരുന്നു. ഇവരെ ഫയര്‍ഫോഴ്സും എൻഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിക്കുകയായിരുന്നു. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

Also Read: Delhi Rain: സിവിൽ സര്‍വീസ് കോച്ചിങ് സെന്ററിൽ വെള്ളം കയറി; മൂന്ന് മരണം, 2 പേര്‍ കസ്റ്റഡിയിൽ

 

സംഭവത്തിന് പിന്നാലെ ഡൽഹി മുനിസിപ്പൽ കോര്‍പറേഷനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ രംഗത്ത് വന്നു. സ്വാതി മലിവാൾ എംപിയും സ്ഥലത്തെത്തി വിദ്യാര്‍ത്ഥികൾക്കൊപ്പം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് ശ്രമിച്ചത് ഉന്തിനും തള്ളിനും ഇടയാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News