Cracks in Houses: ജോഷിമഠിന് പിന്നാലെ ഉത്തര്‍ പ്രദേശിലും വീടുകളില്‍ വിള്ളല്‍, PWD അന്വേഷണം ആരംഭിച്ചു

Cracks in Houses:  ഔറയ്യ ജില്ലയിലെ മദാർ ദർവാസ, വിധി ചന്ദ്ര എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് നിലവില്‍ വിള്ളലുകള്‍ ഉണ്ടായിരിയ്ക്കുന്നത്. ഇവിടെയുള്ള പതിനഞ്ചോളം വീടുകളിൽ വളരെ ശക്തമായ വിള്ളലുകള്‍ ആണ് കാണപ്പെടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 12:05 PM IST
  • ഔറയ്യ ജില്ലയിലെ മദാർ ദർവാസ, വിധി ചന്ദ്ര എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് നിലവില്‍ വിള്ളലുകള്‍ ഉണ്ടായിരിയ്ക്കുന്നത്. ഇവിടെയുള്ള പതിനഞ്ചോളം വീടുകളിൽ വളരെ ശക്തമായ വിള്ളലുകള്‍ ആണ് കാണപ്പെടുന്നത്.
Cracks in Houses: ജോഷിമഠിന് പിന്നാലെ ഉത്തര്‍ പ്രദേശിലും വീടുകളില്‍ വിള്ളല്‍, PWD അന്വേഷണം ആരംഭിച്ചു

Cracks in Houses, UP: ഉത്തരാഖണ്ഡിലെ ജോഷിമഠ്, കര്‍ണപ്രയാഗ് എന്നിവയ്ക്ക് പിന്നാലെ ഇപ്പോള്‍ ഉത്തര്‍ പ്രദേശങ്ങളിലെ പല പ്രദേശങ്ങളിലും വീടുകളില്‍ വിള്ളല്‍ കാണപ്പെടുന്നതായി റിപ്പോര്‍ട്ട്‌.

ഉത്തർപ്രദേശിലെ അലിഗഡ്, ബാഗ്പത് എന്നീ സ്ഥലങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഔറയ്യയിലെ രണ്ട് പ്രദേശങ്ങളിലെ വീടുകൾക്കാണ് വിള്ളലുകള്‍ കണ്ടെതിയിരിയ്ക്കുന്നത്. മഴയാണ് വിള്ളലുകള്‍ ഉണ്ടാവാന്‍ കാരണമെന്നാണ് തുടക്കത്തില്‍ പ്രദേശവാസികള്‍ കരുതിയത്‌. എന്നാല്‍, പിന്നീട് പതിനഞ്ചിലധികം വീടുകളുടെ അടിത്തറയിലും മേൽക്കൂരയിലും ഭിത്തിയിലും ശക്തമായ വിള്ളലുണ്ടായതോടെ ജനങ്ങൾ ഭീതിയിലായി. സംഭവത്തില്‍ ജില്ലാ ഭരണകൂടവും പിഡബ്ല്യുഡിയും അന്വേഷണം നടത്തുകയാണ്.   

Also Read:   Republic Day 2023:  ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ കർത്തവ്യ പഥില്‍ പറക്കുക 50 യുദ്ധ വിമാനങ്ങള്‍

വീടുകളില്‍ വിള്ളലുകള്‍ ഉണ്ടായതായി പരാതി ലഭിച്ചതോടെ പൊതുമരാമത്ത് വകുപ്പ് (PWD) ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചുവെങ്കിലും വീടുകൾക്ക് വിള്ളലുകള്‍ ഉണ്ടാവാനുള്ള യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ പ്രദേശങ്ങളില്‍ ഏകദേശം 1000 മുതൽ 1300 വരെ വീടുകളുണ്ട്. ഈ പ്രദേശത്ത് അടുത്തിടെ നിര്‍മ്മിച്ച ചില വലിയ വീടുകളിലും വിള്ളലുകൾ വീണു തുടങ്ങിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

Also Read:   Horoscope January 19: ഇന്നത്തെ രാശിഫലം, ഇന്ന് നിങ്ങളുടെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം 

ഔറയ്യ ജില്ലയിലെ മദാർ ദർവാസ, വിധി ചന്ദ്ര എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് നിലവില്‍ വിള്ളലുകള്‍ ഉണ്ടായിരിയ്ക്കുന്നത്. ഇവിടെയുള്ള പതിനഞ്ചോളം വീടുകളിൽ വളരെ ശക്തമായ വിള്ളലുകള്‍ ആണ് കാണപ്പെടുന്നത്. 
 
ജീവിതകാലം മുഴുവൻ സമ്പാദിച്ച പണം ഉപയോഗിച്ചാണ് വീട് നിര്‍മ്മിച്ചത് എന്നും ഇപ്പോൾ എന്തുചെയ്യണമെന്ന് മനസിലാകുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഇവരില്‍ പലരും  സ്വന്തം വീട് ഉപേക്ഷിച്ച് ഇപ്പോള്‍ വാടക വീടുകളിലേയ്ക്ക് താമസം മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം തിമിര്‍ത്തു പെയ്ത മഴയാണ് വീടുകളില്‍ വിള്ളല്‍ ഉണ്ടാവാന്‍ കാരണം എന്നാണ് തുടക്കത്തില്‍ ആളുകള്‍ കരുതിയത്‌. എന്നാല്‍, ഈ പ്രശ്നം കൂടുതല്‍ വീടുകളില്‍ കാണപ്പെടുകയും വിള്ളലുകള്‍ കൂടുതല്‍ ശക്തമാവുകയും ചെയ്തതോടെ ആളുകള്‍ പരിഭ്രാന്തരായിരിയ്ക്കുകയാണ്.  

അതേസമയം, പ്രശ്നം വളരെ മുന്‍പ് തന്നെ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും തുടക്കത്തില്‍ ഗൗരവമേറിയ ഒരു സമീപനം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. എന്തുകൊണ്ടാണ് ഈ സാഹചര്യം ഉണ്ടായതെന്ന് ഇതുവരെ അറിവായിട്ടില്ല എന്നും അവര്‍ പറയുന്നു.  

ഔറയ്യ ജില്ലയിലെ മദാർ ദർവാസ, വിധി ചന്ദ്ര എന്നീ പ്രദേശങ്ങളിലെ വീടുകളില്‍ വിള്ളലുകൾ വീണിട്ടുണ്ട്. തറയിലും വിള്ളലുകള്‍ കാണപ്പെടുന്നുണ്ട്.  ഈ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്  ജില്ലാ മജിസ്‌ട്രേറ്റ് പ്രകാശ് ചന്ദ്ര ശ്രീവാസ്തവ പറഞ്ഞു. എന്നാൽ എന്തുകൊണ്ടാണ് ഈ സാഹചര്യം ഉണ്ടായതെന്ന് ഇതുവരെ അറിവായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പിഡബ്ല്യുഡി സംഘം വീടുകളിൽ പരിശോധന നടത്തിയെന്നും റിപ്പോർട്ട് വന്ന ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. 

കുഴൽക്കിണറിലെ വെള്ളം ചോർന്നതാണ് വീടുകളിലെ വിള്ളലുകളുടെ കാരണമെന്ന് പ്രഥമദൃഷ്ട്യാ കരുതുന്നത് എങ്കിലും  അന്വേഷണം പൂർത്തിയായായാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അഭിഷേക് യാദവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News