Covid 19: ഒരു ദിവസം 25 ലക്ഷം കോവിഡ് ടെസ്റ്റുകൾ നടത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ഇപ്പോൾ ലോകത്തിൽ ദിനംപ്രതി ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്തുന്നത് ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : May 19, 2021, 03:52 PM IST
  • രോഗം കുറയുന്നത് വരെ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
  • ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രി സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
  • ഇപ്പോൾ ലോകത്തിൽ ദിനംപ്രതി ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്തുന്നത് ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു.
  • ഇപ്പോൾ ദിനം പ്രതി 20 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് ഇന്ത്യയിൽ നടത്തുന്നതെന്നും ഉടൻ തന്നെ ടെസ്റ്റുകളുടെ എണ്ണം 25 ലക്ഷം ആയി വർധിപ്പിക്കുമെന്നും ഡോ ഹർഷവർദ്ധൻ പറഞ്ഞു.
Covid 19: ഒരു ദിവസം 25 ലക്ഷം കോവിഡ് ടെസ്റ്റുകൾ നടത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

New Delhi: ഒരു ദിവസം 25 ലക്ഷം കോവിഡ് (Covid 19)  ടെസ്റ്റുകൾ നടത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹർഷ വർദ്ധൻ പറഞ്ഞു. ബുധനാഴ്ചയാണ് അദ്ദേഹം ഈ വിവരം പറഞ്ഞത്. രോഗം കുറയുന്നത് വരെ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രി  സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

ഇപ്പോൾ ലോകത്തിൽ ദിനംപ്രതി ഏറ്റവും കൂഒടുത്താൽ കോവിഡ് ടെസ്റ്റുകൾ നടത്തുന്നത് ഇന്ത്യയിലാണെന്ന് (India) അദ്ദേഹം പറഞ്ഞു. ഇപ്പോൾ ദിനം പ്രതി 20 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് ഇന്ത്യയിൽ നടത്തുന്നതെന്നും ഉടൻ തന്നെ ടെസ്റ്റുകളുടെ എണ്ണം 25 ലക്ഷം ആയി വർധിപ്പിക്കുമെന്നും ഡോ ഹർഷവർദ്ധൻ പറഞ്ഞു.

ALSO READ: Covaxin Trials : കുട്ടികളിലെ വാക്സിൻ പരീക്ഷണത്തിന്റെ രണ്ടാംഘട്ടം അടുത്ത 12 ദിവസത്തിനുള്ളിൽ ആരംഭിക്കും, ആദ്യഘട്ടം വിജയമെന്ന് കേന്ദ്രം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസര്ച്ച് നൽകുന്ന വിവരങ്ങൾ പ്രകാരം മെയ് 18 വരെ 32,03,01,177 സാമ്പിളുകളാണ് ടെസ്റ്റ് ചെയ്തിട്ടുള്ളത. ഇതിൽ തന്നെ   20,08,296 ടെസ്റ്റുകൾ നടത്തിയത് ചൊവ്വാഴ്ചയാണെന്നും ശ്രദ്ധേയമായ കാര്യമാണ്.   സഫ്ദർജംഗ് ആശുപത്രി പുതുതായി കോവിഡ് ആവശ്യങ്ങൾക്ക് ഉണ്ടാക്കിയ മേക്ക് ഷിഫ്റ്റ് ആശുപത്രി സന്ദർശിക്കാൻ എത്തിയതായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി.

ALSO READ: Covid19: ചികിത്സ കിട്ടാതെ വീണ്ടും മരണം; തമിഴ്നാട്ടിൽ ആശുപത്രി മുറ്റത്ത് പൊലിഞ്ഞത് 5 ജീവനുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേർക്ക് കൊവിഡ് (Covid) സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,54,96,330 ആയി. തുടർച്ചയായി മൂന്നാം ദിവസമാണ് കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയാകുന്നത്. 24 മണിക്കൂറിനിടെ 4529 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 3,89,851 പേർ രോ​ഗമുക്തി നേടി (Recovery). നിലവിൽ 32,26,719 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ALSO READ: Covid Second Wave: ആതുരസേവന രംഗത്തെ കടന്നാക്രമിച്ച്‌ കൊറോണ, Covid രണ്ടാം തരംഗത്തില്‍ മരണപ്പെട്ടത് 269 ഡോക്ടര്‍മാര്‍

അതേസമയം, രാജ്യത്ത് കൂടുതൽ കമ്പനികൾക്ക് കൊവിഡ് വാക്സിന്റെ ആഭ്യന്തര ഉത്പാദനത്തിന് ലൈസൻസ് നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി പറഞ്ഞു. കൊവിഡ് വാക്സിനുകൾക്ക് ക്ഷാമം ഉണ്ടാകുന്നതിൽ കേന്ദ്രസർക്കാർ വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News