Chendamangalam Triple Murder Case: 'അവസരം ഒത്തു വന്നപ്പോള്‍ കൊന്നു, ജിതിനും മരിക്കണമായിരുന്നു'; കുറ്റബോധമില്ലെന്ന് ആവർത്തിച്ച് ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതി

Chendamangalam Triple Murder Case: പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജിതിൻ ബോസിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്.   

Written by - Zee Malayalam News Desk | Last Updated : Jan 23, 2025, 11:38 AM IST
  • ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് ആവർത്തിച്ച് പ്രതി
  • ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്നും പ്രതി മൊഴി നൽകി
Chendamangalam Triple Murder Case: 'അവസരം ഒത്തു വന്നപ്പോള്‍ കൊന്നു, ജിതിനും മരിക്കണമായിരുന്നു'; കുറ്റബോധമില്ലെന്ന് ആവർത്തിച്ച്  ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതി

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് ആവർത്തിച്ച് പ്രതി ഋതു ജയൻ. നിലവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. 

കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ജിതിനെ ലക്ഷ്യമിട്ടാണ് മുഴുവൻ ആക്രമണവും നടത്തിയത്. ജിതിൻ മരിക്കാത്തതിൽ നിരാശയുണ്ടെന്നും പ്രതി മൊഴി നൽകി. അതേസമയം, ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജിതിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. 

Read Also: റീൽസുകളിലൂടെ സൗഹൃദം, ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി, ഒടുവിൽ കൊലപാതകവും; കഠിനംകുളം ആതിര കൊലപാതകത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു

തെളിവെടുപ്പ് സമയത്ത്, സ്വന്തം വീട്ടിലും കൂട്ടക്കൊല നടന്ന സ്ഥലത്തും യാതൊരു കൂസലുമില്ലാതെയാണ് പ്രതി ഇടപഴകിയത്. ഋതുവിന്‍റെ കസ്റ്റഡി നാളെ അവസാനിക്കും. 

കൂട്ടക്കൊലപാതകത്തില്‍ കുറ്റബോധമില്ലെന്ന് ഋതു നേരത്തെയും വ്യക്തമാക്കിയിരുന്നു. 2 ദിവസം മുമ്പ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതാണ്. എന്നാല്‍ അയല്‍വാസികള്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ആക്രമണം നടത്താതിരുന്നത്. അവസരം ഒത്തു വന്നപ്പോള്‍ കൊന്നു എന്നാണ് ഋതു പൊലീസിന് മൊഴി നല്‍കിയത്.

Read Also: ലോസ് ആഞ്ജലിസിനു സമീപം കാട്ടു തീ പടരുന്നു; രക്ഷാപ്രവർത്തനം ഊർജ്ജിതം

ഋതുവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നുന്നില്ലെന്ന് ഡിവൈഎസ്പി എസ് ജയകൃഷ്ണൻ പറഞ്ഞു. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. ഒരു  മാസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി. 

കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോ​ഗിച്ചിരുന്നില്ല. കൊല്ലപ്പെട്ടവരുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അവർക്ക് പണി കൊടുക്കുമെന്നും പ്രതി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ കേസിൽ സാക്ഷികളാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഒരു നാടിനെയാകെ നടുക്കിയ കൂട്ടക്കൊലയാണ് ചേന്ദമംഗലത്ത് നടന്നത്. കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് അമ്മയെയും അപ്പൂപ്പനെയും അമ്മൂമ്മയെയും അയൽവാസിയായ ഋതു തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അച്ഛൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

വേണു, വിനിഷ, ഉഷ, ജിതിൻ എന്നിവരാണ് അതിക്രമത്തിനിരയായത്. ഇവരിൽ വേണുവും ഉഷയും വിനീഷയും മരിച്ചു. ​ക്രൂരകൃത്യത്തിനു ശേഷം പ്രതി  ഋതു ജയൻ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് ഋതു. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News