Patna : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ കൊവാക്സിൻ (Covaxin) കുട്ടികളിലെ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ ആരംഭിച്ചു. പാറ്റ്നായിലെ എയിംസിലാണ് (Patna AIIMS) പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. സ്വമേധയ വാക്സിൻ പരീക്ഷണത്തിനായി മുന്നോട്ട് വന്ന 15 കുട്ടികളാണ് പരീക്ഷണം സംഘടിപ്പിക്കുന്നത്. അതിൽ മൂന്ന് പേരിൽ ആദ്യ ഡോസ് വാക്സിൻ നൽകും.
കുട്ടികളിൽ ആർടി-പിസിആർ പരിശോധനയും സ്ക്രീനിങ് ടെസ്റ്റും ബാക്കിയുള്ള പരിശോധനയക്ക് വിധേയരാക്കിയതിന് ശേഷമാണ് കുട്ടികളെ വാക്സിൻ പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. വാക്സിൻ നൽകിയതിന് ശേഷം കുട്ടികളിൽ ഏതെങ്കിലും തലത്തിലുള്ള പ്രശ്നം ഉടലെടുക്കുന്നുണ്ടോ എന്ന് അറിയാൻ അവർക്ക് രണ്ട് മണിക്കൂറോളം പ്രത്യേകം ശ്രദ്ധ നൽകും.
ആദ്യം 12-18 വരെ പ്രായമുള്ള കുട്ടികളിൽ പരീക്ഷണം നടത്തും. അതിന് ശേഷം ആറ് മുതൽ 12 വരെ പ്രായമുള്ള കുട്ടികളിൽ പരീക്ഷണം നടത്തൂ. അതിന് പിന്നാലെ മാത്രമെ രണ്ട് മുതൽ ആറ് വയസുവരെയുള്ള കുട്ടികളിലേക്ക് പരീക്ഷണം കൊണ്ടു പോകൂ എന്ന് പാറ്റ്നാ എയിംസ് സുപ്രെറിൻറ്റെഡെന്റ് ഡോ. സി.എം സിങ്.
ALSO READ : Covaxin വാക്സിന്റെ വില കുറച്ചു, സംസ്ഥാനങ്ങൾക്ക് ഇനി കിട്ടുക 400 രൂപയ്ക്ക്
റിപ്പോർട്ട് പ്രകാരം 108 കുട്ടികളാണ് ഇതുവരെ ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവിക്സിൻ പരീക്ഷണത്തിനായി രജിസ്ട്രേഷൻ ചെയ്തിരിക്കുന്നത്. ഇവരിൽ സ്ക്രീനിങ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് വാക്സിൻ നൽകുക. രണ്ട് ഡോസിനും 28 ദിവസത്തെ ഇടവേളയാണ് നൽകുന്നത്.
ആദ്യ പരീക്ഷണം വിജയമായതിനെ തുടർന്നാണ് ഡിസിജിഐയും നീതി ആയോഗും കൊവാക്സിന് രണ്ടാഴ്ച്ചക്ക് മുമ്പ് കുട്ടികളിലെ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് അനുമതി നൽകുന്നത്.
വിദഗ്ദ്ധ സമിതിയുടെ ശുപാർശയെ തുടർന്നാണ് പരീക്ഷണത്തിനുള്ള അനുമതി നൽകിയതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 0 മുതൽ 28 ദിവസങ്ങൾ വരെയുള്ള സമയത്ത് 2 വാക്‌സിൻ ഡോസുകൾ നലകിയാണ് ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. 525 വോളന്റിയർമാരിലാണ് പരീക്ഷണം നടത്തുകയെന്ന് ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...