Congress Chintan Shivir : ജനവിശ്വാസം തിരിച്ച് പിടിക്കാൻ വിയർപ്പൊഴുക്കണം; സംഘടനയിൽ യുവ പ്രാതിനിധ്യം ഉറപ്പാക്കി കോൺഗ്രസ് ചിന്തൻ ശിബിരത്തിന് സമാപനം

Chintan Shivir ഒരാൾക്ക് ഒരു പദവി, തിരഞ്ഞെടുപ്പിൽ ഒരു കുടുംബത്തിൽ ഒരു ടിക്കറ്റ് എന്നിവയും നടപ്പിലാക്കും. രണ്ടാമതൊരാൾക്ക് ടിക്കറ്റ് നൽകുകയാണെങ്കിൽ അയാൾക്ക് അഞ്ച് വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണമെന്നും തീരുമാനിച്ചു.

Written by - Zee Malayalam News Desk | Last Updated : May 15, 2022, 09:48 PM IST
  • ഭാരവാഹിത്വത്തിലും സ്ഥാനാർഥിത്വത്തിലും അൻപത് ശതമാനം പേർ 50 വയസിൽ താഴെയുള്ളവരായിരിക്കും.
  • ഒരാൾക്ക് ഒരു പദവി, തിരഞ്ഞെടുപ്പിൽ ഒരു കുടുംബത്തിൽ ഒരു ടിക്കറ്റ് എന്നിവയും നടപ്പിലാക്കും.
  • രണ്ടാമതൊരാൾക്ക് ടിക്കറ്റ് നൽകുകയാണെങ്കിൽ അയാൾക്ക് അഞ്ച് വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണമെന്നും തീരുമാനിച്ചു.
  • പാർട്ടി പദവികളിൽ പകുതി ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കായി മാറ്റിവക്കും. ഒരു പദവിയിൽ ഒരാൾക്ക് അഞ്ച് വർഷം മാത്രമായിരിക്കും കാലാവധി.
Congress Chintan Shivir : ജനവിശ്വാസം തിരിച്ച് പിടിക്കാൻ വിയർപ്പൊഴുക്കണം; സംഘടനയിൽ യുവ പ്രാതിനിധ്യം ഉറപ്പാക്കി കോൺഗ്രസ് ചിന്തൻ ശിബിരത്തിന് സമാപനം

ജയ്പൂർ : കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിന് സമാപനം. സംഘടനയിൽ യുവ പ്രാതിനിധ്യം ഉറപ്പാക്കിയാണ് ഉദയ്പൂരിലെ കോൺഗ്രസ് ചിന്തൻ ശിബിരം സമാപിച്ചത്. ഭാരവാഹിത്വത്തിലും സ്ഥാനാർഥിത്വത്തിലും അൻപത് ശതമാനം പേർ 50 വയസിൽ താഴെയുള്ളവരായിരിക്കും. ഒരാൾക്ക് ഒരു പദവി, തിരഞ്ഞെടുപ്പിൽ ഒരു കുടുംബത്തിൽ ഒരു ടിക്കറ്റ് എന്നിവയും നടപ്പിലാക്കും. രണ്ടാമതൊരാൾക്ക് ടിക്കറ്റ് നൽകുകയാണെങ്കിൽ അയാൾക്ക് അഞ്ച് വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണമെന്നും തീരുമാനിച്ചു.

പാർട്ടി പദവികളിൽ പകുതി ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കായി മാറ്റിവക്കും. ഒരു പദവിയിൽ ഒരാൾക്ക് അഞ്ച് വർഷം മാത്രമായിരിക്കും കാലാവധി. എന്നാൽ നേതാക്കളുടെ പരമാവധി പ്രായം 65 വയസ് ആക്കണമെന്ന യുവജന കാര്യസമിതിയുടെ  പ്രമേയത്തിലെ നിർദേശം തള്ളി. 65 വയസ് എന്നത് രാഷ്ട്രീയത്തിൽ കുറഞ്ഞ പ്രായമാണെന്ന് വിലയിരുത്തിയാണ് നിർദേശം തള്ളിയത്.

കേരള മാതൃകയിൽ പാർട്ടി പരിശീലന കേന്ദ്രം ആരംഭിക്കും.എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയ കാര്യസമിതികൾക്കും രൂപം നൽകും. ദേശീയ ഉപദേശക സമിതി, തിരഞ്ഞടുപ്പ് ഏകോപന സമിതി, നയ രൂപീകണ സമിതി എന്നിവയ്ക്കും രൂപം നൽകും. സ്വന്തം നിലയ്ക്ക് മൽസരിക്കാൻ കഴിവുള്ള സംസ്ഥാനങ്ങളിൽ സഖ്യങ്ങൾ വേണ്ടെന്ന ശുപാർശക്കും ചിന്തൻശിബിരം അംഗീകാരം നൽകി.

എന്നാൽ സഖ്യം സാധ്യമായിടത്ത് പ്രാദേശിക സംഖ്യങ്ങൾ രൂപീകരിക്കുന്നതിന് തടസമില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ രാജ്യ വ്യാപകമായി പതയാത്രകൾ നടത്തും. കേന്ദ്ര സർക്കാരിനെതിരെ ഗാന്ധി ജയന്തി ദിനത്തിൽ ഭാരത് ജോഡോ യാത്രയും ജൂൺ 15 മുതൽ ജന ജാഗരൺ യാത്രയും സംഘടിപ്പിക്കും.

കോൺഗ്രസ് പ്രതിസന്ധികളെ അതിജീവിക്കുമെന്ന് പാർട്ടി അധ്യക്ഷ സോണിയാഗാന്ധി അഭിപ്രായപ്പെട്ടു. നമ്മൾ അതിജീവിക്കും. ആതായിരിക്കണം ഓരോ പ്രവർത്തനകന്റെയും നിശ്ഛയദാർഢ്യമെന്നും സോണിയാഗാന്ധി പറഞ്ഞു. ജനവിശ്വാസം തിരിച്ച് പിടിക്കാൻ വിയർപ്പ് ഒഴുക്കണമന്ന് രാഹുൽഗാന്ധി പറഞ്ഞു.ബിജെപിക്കും ആർ.എസ്.എസിനും എതിരായ പോരാട്ടമാണ് തന്റെ  ജീവിതം. സത്യത്തിന് വേണ്ടിയുള്ള  പോരാട്ടത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും നേതാക്കൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങണമന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News