ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സൈന്യം

ജമ്മുകശ്മീർ പോലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നതെന്ന് കശ്മീർ സോൺ പോലീസ് വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Nov 20, 2022, 09:35 AM IST
  • സുരക്ഷ സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടക്കുന്നത്
  • ജമ്മുകശ്മീർ പോലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്
 ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടുംസൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹറയിലെ ചെക്കി ഡൂഡു ഭാഗത്താണ് ഏറ്റുമുട്ടൽ .സുരക്ഷ സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടക്കുന്നത്.

ജമ്മുകശ്മീർ പോലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നതെന്ന് കശ്മീർ സോൺ പോലീസ് വ്യക്തമാക്കി.  ശ്രീനഗർ അനന്ത്‌നാഗ്,കുൽഗാം എന്നിവിടങ്ങളിലെ 10 സ്ഥലങ്ങളിൽ പരിശോധന നടത്തിയ സൈന്യം സുരക്ഷ കൂടുതൽ ശക്തമാക്കി.ഇന്നലെ രജൗരി മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചിരുന്നു. ജമ്മുകശ്മീരിൽ മാദ്ധ്യമപ്രവർത്തകർക്ക് നേരെ ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത ജാഗ്രതയിലാണ് സൈന്യം.

ലഷ്‌കർ ഇ തൊയ്ബയുടെ ഉപസംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ടാർഗറ്റ് ലിസ്റ്റിൽ ജമ്മുകശ്മീരിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News