Chandrayaan 3: ചന്ദ്രയാൻ-3: വിക്രം ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വിജയകരമായി വേർപെട്ടു

Chandrayaan 3 Updates: ഓഗസ്റ്റ് 23 ന് വെല്ലുവിളി നിറഞ്ഞ സോഫ്റ്റ് ലാൻഡിംഗിനാണ് ചന്ദ്രയാൻ -3ന്റെ ദൗത്യം സജ്ജീകരിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 03:50 PM IST
  • 1976-ൽ ലൂണ-24-ന് ശേഷം റഷ്യയുടെ ആദ്യത്തെ ചാന്ദ്രദൗത്യമായ ലൂണ-25, ഓഗസ്റ്റ് 11-ന് അമുർ മേഖലയിലെ വോസ്റ്റോക്നി കോസ്‌മോഡ്രോമിൽ നിന്നാണ് വിക്ഷേപിച്ചത്.
  • ജൂലൈ 14ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ചന്ദ്രയാൻ-3 വിക്ഷേപിച്ചത്.
Chandrayaan 3:  ചന്ദ്രയാൻ-3: വിക്രം ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വിജയകരമായി വേർപെട്ടു

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ബുധനാഴ്ച ചന്ദ്രനോട് കൂടുതൽ അടുത്തു. ഇപ്പോൾ ലാൻഡർ മൊഡ്യൂളിന്റെ വേർപിരിയലിന് തയ്യാറെടുക്കുകയാണ്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപിരിഞ്ഞ ശേഷം, ചന്ദ്രന്റെ ഉപരിതലത്തിലേക്കുള്ള ബാക്കിയുള്ള യാത്ര സ്വതന്ത്രമായി പൂർത്തിയാക്കും. ഓഗസ്റ്റ് 23 ന് വെല്ലുവിളി നിറഞ്ഞ സോഫ്റ്റ് ലാൻഡിംഗിനാണ് ചന്ദ്രയാൻ -3ന്റെ ദൗത്യം സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം, റഷ്യയുടെ ചാന്ദ്ര പേടകമായ ലൂണ-25 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ഓഗസ്റ്റ് 21 നും 23 നും ഇടയിൽ ലാൻഡിംഗ് ശ്രമമാണ് പേടകം ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം  സോഫ്റ്റ് ലാൻഡിം​ഗ് നടത്തുകയാണ് ഇന്ത്യയുടേയും റഷ്യയുടേയും ലക്ഷ്യം. 

ഇന്ത്യ-റഷ്യ തമ്മിൽ മത്സരം നടക്കുന്നുണ്ടോ?  

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) പറയുന്നതനുസരിച്ച്, അത്തരമൊരു മത്സരമില്ല. ഇരു രാജ്യങ്ങൾക്കും ചന്ദ്രനിൽ പുതിയ 'മീറ്റിംഗ് പോയിന്റ്' ഉണ്ടാകും. റഷ്യയുടെ ലൂണ-25 ഇന്നലെ ചന്ദ്രനു ചുറ്റുമുള്ള വൃത്താകൃതിയിലുള്ള ധ്രുവ ഭ്രമണപഥത്തിൽ പ്രവേശിച്ച് അതിന്റെ ഉപഗ്രഹമായി മാറി. 1976-ൽ ലൂണ-24-ന് ശേഷം റഷ്യയുടെ ആദ്യത്തെ ചാന്ദ്രദൗത്യമായ ലൂണ-25, ഓഗസ്റ്റ് 11-ന് അമുർ മേഖലയിലെ വോസ്റ്റോക്നി കോസ്‌മോഡ്രോമിൽ നിന്നാണ് വിക്ഷേപിച്ചത്.

ALSO READ: കോടതി ഉത്തരവുകളിൽ ഇനി അവിവാഹിതയായ അമ്മയും വിശ്വസ്തയായ ഭാര്യയും അവിഹിതവും ഇല്ല; യെസ് അല്ലാത്തതൊന്നും ലൈംഗിക ബന്ധത്തിന് സമ്മതമല്ല

ചന്ദ്രയാൻ-3 ദൗത്യം: പ്രധാന വിശദാംശങ്ങൾ

1. ജൂലൈ 14ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. ഓഗസ്റ്റ് അഞ്ചിന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ഇത് അന്നുമുതൽ ചന്ദ്രനെ വലംവയ്ക്കുകയാണ്.

2.  ഓഗസ്റ്റ് 17 ന് പ്രൊപ്പൽഷൻ മൊഡ്യൂളും വിക്രം ലാൻഡറും വേർപെടുത്തും. പ്രൊപ്പൽഷൻ മൊഡ്യൂൾ ഇതേ പാതയിൽ തന്നെ യാത്ര തുടരും.

3. ഓഗസ്റ്റ് 23 ന്, മുൻകൂട്ടി നിശ്ചയിച്ച കമാൻഡുകൾ സജീവമാക്കിക്കഴിഞ്ഞാൽ, വിക്രം ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താൻ ശ്രമിക്കും. സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പാക്കാൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ വിവിധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

4. ഒരു അധിക സുരക്ഷാ നടപടിയെന്ന നിലയിൽ, ലാൻഡർ വിക്രം ചന്ദ്രനിൽ ഇറങ്ങാൻ ഉപയോഗിക്കാവുന്ന ഒരു 'സാൽവേജ് മോഡ്' ഉണ്ട്.

5. ലാൻഡർ താഴേക്ക് എത്തുകയും ശേഷം, പ്രഗ്യാൻ റോവർ വിന്യസിക്കും. ലാൻഡർ വിക്രം പ്രഗ്യാൻ റോവറിന്റെ ചിത്രങ്ങൾ എടുക്കും, റോവർ ലാൻഡറിന്റെ ചിത്രങ്ങൾ എടുക്കും - ഇത് ചന്ദ്രനിൽ നിന്നുള്ള ആദ്യത്തെ ചിത്രങ്ങൾ ആയിരിക്കും.  

6. ആ നിമിഷം മുതൽ, ആസൂത്രിതമായ 14 ദിവസത്തെ ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ പര്യവേക്ഷണം ആരംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News