Crime News: പ്രണയം നിരസിച്ച 12കാരിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

ട്യൂഷൻ കഴിഞ്ഞ് മടങ്ങി വീട്ടിലേക്ക് കയറുന്നതിനിടെയാണ് പ്രതി പിന്നിൽ നിന്നെത്തി പെൺകുട്ടിയെ ആക്രമിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 10:53 AM IST
  • ബുധനാഴ്ച രാത്രി വിദ്യാർത്ഥിനിയുടെ മുന്നിൽ വച്ചാണ് കൊലപാതകം നടത്തിയത്.
  • അന്നേ ദിവസം രാത്രി പെൺകുട്ടിയുടെ വീടിന് മുന്നിൽ ആദിത്യ മണിക്കൂറുകളോളം ചുറ്റിത്തിരിഞ്ഞതായും വിവരമുണ്ട്.
  • തുടർന്ന് രാത്രി എട്ട് മണിയോടെ ട്യൂഷൻ സെന്ററിൽ നിന്ന് മടങ്ങിയെത്തി വീട്ടിലേക്ക് കയറുന്നതിനിടെയാണ് സംഭവം.
Crime News: പ്രണയം നിരസിച്ച 12കാരിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

മുംബൈ: പ്രണയം നിരസിച്ചതിന്റെ പേരിൽ പന്ത്രണ്ടുകാരിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്. മുംബൈയിലെ കല്യാൻ ഈസ്റ്റിൽ ബുധനാഴ്ച രാത്രിയോടെ നടന്ന സംഭവത്തിൽ പ്രതി പിടിയിൽ. പ്രണിത ദാസ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആദിത്യ കാംബ്ലി(20) എന്ന എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി തുടർച്ചയായി പ്രണയം നിരസിച്ചതോടെ പ്രതിക്ക് വൈരാഗ്യമുണ്ടായെന്നും ഇത് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചുവെന്നും പോലീസ് വ്യക്തമാക്കി. 

ഒരേ പ്രദേശത്ത് താമസിച്ചിരുന്നവരാണ് പെൺകുട്ടിയും പ്രതിയും. ബുധനാഴ്ച രാത്രി വിദ്യാർത്ഥിനിയുടെ മുന്നിൽ വച്ചാണ് കൊലപാതകം നടത്തിയത്. അന്നേ ദിവസം രാത്രി പെൺകുട്ടിയുടെ വീടിന് മുന്നിൽ ആദിത്യ മണിക്കൂറുകളോളം ചുറ്റിത്തിരിഞ്ഞതായും വിവരമുണ്ട്. തുടർന്ന് രാത്രി എട്ട് മണിയോടെ ട്യൂഷൻ സെന്ററിൽ നിന്ന് മടങ്ങിയെത്തി വീട്ടിലേക്ക് കയറുന്നതിനിടെയാണ് സംഭവം. സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു. 

Also Read: Arrest: സ്ത്രീകളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമം; ഇന്‍ഫോപാര്‍ക്കിലെ ഐ ടി ജീവനക്കാരൻ പിടിയിൽ

 

വീട്ടിലേക്ക് കയറുന്നതിനിടെ പിന്നിൽ നിന്നെത്തിയ പ്രതി അമ്മയെ തള്ളിമാറ്റിയ ശേഷം പെൺകുട്ടിയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയിൽ നിന്ന് മകളെ രക്ഷിക്കാൻ അമ്മ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. എട്ടോളം തവണ പെൺകുട്ടിക്ക് കുത്തേറ്റതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ പെൺകുട്ടിയുടെ നെഞ്ചിൽ ഗുരുതരമായ മുറിവുണ്ടായി. അമ്മയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News