വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ നിർബന്ധം

48 മണിക്കൂറിനുള്ളില്‍ ആന്റിജന്‍/ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്

Written by - Zee Malayalam News Desk | Last Updated : Apr 28, 2021, 08:00 PM IST
  • ഏജന്റുമാരുടെ പേരുവിവരങ്ങള്‍ മൂന്ന് ദിവസത്തിന് മുൻപ് ഹാജരാക്കാനും നിര്‍ദേശമുണ്ട്
  • വിജയിച്ച സ്ഥാനാര്‍ഥികള്‍ റിട്ടേണിങ് ഓഫീസറുടെ അടുത്തുനിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുമ്പോള്‍ രണ്ടുപേര്‍ മാത്രമേ ഒപ്പം പോകാവൂ
  • അല്ലെങ്കില്‍ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളായിരിക്കണം സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു
  • വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തരുതെന്നും കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു
വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ നിർബന്ധം

ന്യൂഡല്‍ഹി: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിന്‍ (Vaccine) സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാര്‍ഥികളേയും ഏജന്റുമാരേയും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. 48 മണിക്കൂറിനുള്ളില്‍ ആന്റിജന്‍/ആര്‍ടിപിസിആര്‍ (RTPCR) പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആളുകള്‍ കൂടി നില്‍ക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.

വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തരുതെന്നും കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission) നിര്‍ദേശിച്ചിരുന്നു. ഏജന്റുമാരുടെ പേരുവിവരങ്ങള്‍ മൂന്ന് ദിവസത്തിന് മുൻപ് ഹാജരാക്കാനും നിര്‍ദേശമുണ്ട്.  വിജയിച്ച സ്ഥാനാര്‍ഥികള്‍ (Candidates) റിട്ടേണിങ് ഓഫീസറുടെ അടുത്തുനിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുമ്പോള്‍ രണ്ടുപേര്‍ മാത്രമേ ഒപ്പം പോകാവൂ. അല്ലെങ്കില്‍ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളായിരിക്കണം സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

ALSO READ:Kerala Covid Update: 35,013 പേര്‍ക്ക് ഇന്ന് കോവിഡ്,സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്, എറണാകുളത്ത് നില കൈവിട്ടു

കേരളം, ബംഗാള്‍, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് മേയ് രണ്ടിന് വോട്ടെണ്ണുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കമ്മിഷന്‍ വന്‍ റാലികള്‍ അനുവദിച്ചതും കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കാത്തതുമാണ് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന് കൊല്‍ക്കത്ത, മദ്രാസ് ഹൈക്കോടതികള്‍ വിമര്‍ശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News