Bhawanipur byelection: സ്റ്റേയിലെന്ന് കൊൽക്കത്ത ഹൈക്കോടതി

ഭവാനിപ്പൂർ ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് സെപ്റ്റംബര്‍ 30 നും വോട്ടണ്ണെല്‍ ഒക്ടോബര്‍ 3 നും നടക്കുമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭിമാന പോരാട്ടമാണ് ഭവാനിപ്പൂരിലെ ഉപതെരഞ്ഞെടുപ്പ്.  

Written by - Zee Malayalam News Desk | Last Updated : Sep 28, 2021, 01:04 PM IST
  • ഭവാനിപ്പൂര്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാനാവില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി.
  • മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭിമാന പോരാട്ടമാണ് ഭവാനിപ്പൂരിലെ ഉപതെരഞ്ഞെടുപ്പ്.
  • വോട്ടെടുപ്പ് സെപ്റ്റംബര്‍ 30 നും വോട്ടണ്ണെല്‍ ഒക്ടോബര്‍ 3 നും നടക്കും.
Bhawanipur byelection: സ്റ്റേയിലെന്ന് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: ഭവാനിപ്പൂർ ഉപതെരെഞ്ഞെടുപ്പ് (Bhawanipur Byelection) സ്റ്റേ ചെയ്യാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി (Kolkata High Court). പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee) മത്സരിക്കാനിരിക്കുന്ന ഭവാനിപ്പൂരിൽ മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് വോട്ടെടുപ്പ് സെപ്റ്റംബര്‍ 30 നും വോട്ടണ്ണെല്‍ ഒക്ടോബര്‍ 3 നും നടക്കുമെന്ന് കോടതി അറിയിച്ചു. മുൻഗണന നൽകി ഭവാനിപ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളി. 

ഭവാനിപ്പൂരിൽ വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതിനെ കോടതി വിമർശിക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമത ബാനർജിക്ക് ഭവാനിപ്പൂരിലെ ജയം അനിവാര്യമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമത, ടിഎംസി മുൻ നേതാവ് സുവേന്ദു അധികാരിയോട് തോൽക്കുകയായിരുന്നു. 1,956 വോട്ടിനാണ് മമത തോറ്റത്. 

Also Read: ദീദി 3.0; പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു

മമതക്ക് വേണ്ടി ഭവാനിപ്പൂർ എം.എൽ.എയും കൃഷിമന്ത്രിയുമായിരുന്ന ശോഭൻദേബ് ചതോപാദ്ധ്യായ എം.എൽ.എ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഭവാനിപ്പൂരിന് പുറമേ സംസർഗഞ്ച്,​ ജംഗിപ്പൂ നിയമസഭാ മണ്ഡലങ്ങളിലും സെപ്റ്റംബര്‍ 30ന് ഉപതിരഞ്ഞെടുപ്പ് നടക്കും. എം.എൽ.എമാരുടെ മരണത്തെ തുടർന്നാണ് സംസർഗഞ്ച്, ജംഗിപൂർ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

Also Read: Mamata Banerjee: 'ഈ രാജ്യം നമ്മള്‍ എല്ലാവരുടേയും'; 75ാം സ്വാതന്ത്ര്യദിനത്തില്‍ ഗാനവുമായി മമത ബാനര്‍ജി

അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭവാനിപൂരിൽ (Bhawanipur) സംഘർഷം തുടരുകയാണ്. മുൻ ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന് (Dileep Ghosh) നേരെ കഴിഞ്ഞ ദിവസം കൈയേറ്റമുണ്ടായി. ഭവാനിപൂരിൽ ബിജെപി സ്ഥാനാർത്ഥിക്കായി ദിലീപ് ഘോഷ് പ്രചരണം നടത്തുമ്പോഴാണ് സംഭവമുണ്ടായത്. തൃണമൂൽ കോൺഗ്രസ് (Trinamool Congress) പ്രവർത്തകരാണ് കയ്യേറ്റ ശ്രമം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News