Assam flood: അസമിൽ മഴക്കെടുതി രൂക്ഷം; മരണം 14 ആയി, രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ ആകെ എണ്ണം 14 ആയി

Written by - Zee Malayalam News Desk | Last Updated : May 21, 2022, 10:21 AM IST
  • കരസേന, അസം റൈഫിൾസ്, ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവർ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്
  • 29 ജില്ലകളിലെ 2,585 ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളെ ഒഴിപ്പിച്ചു
  • 1,39,780 കുട്ടികൾ ഉൾപ്പെടെ 8,12,619 പേരെ ദുരന്തനിവാരണ സേനയുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ ഒഴിപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
Assam flood: അസമിൽ മഴക്കെടുതി രൂക്ഷം; മരണം 14 ആയി, രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. ശക്തമായ മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തെ 29 ജില്ലകളിലായി എട്ട് ലക്ഷത്തിലധികം പേരെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മഴക്കെടുതിയിൽ രണ്ട് കുട്ടികളടക്കം നാല് പേർ കൂടി മരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ ആകെ എണ്ണം 14 ആയി. നാഗാവോൺ, കച്ചാർ, കരിംഗഞ്ച്, ഹോജായ്, ദരാംഗ്, ചറൈഡിയോ, ധേമാജി, ദിബ്രുഗഡ്, ബജാലി, ബക്‌സ, ബിസ്വനാഥ്, ലഖിംപൂർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. കച്ചാർ (2), നാഗോൺ, ലഖിംപൂർ ജില്ലകളിൽ നിന്നാണ് നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എഎസ്‌ഡിഎംഎ) ഉദ്യോഗസ്ഥർ പറഞ്ഞു.

കരസേന, അസം റൈഫിൾസ്, ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവർ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകൾ നിരീക്ഷിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും കാച്ചാർ, ഹോജായ്, ദരാംഗ്, ബിശ്വനാഥ്, നാഗോൺ, മോറിഗാവ്, ദിമ ഹസാവോ എന്നിവയുടെ ജില്ലാ അധികൃതർക്ക് പിന്തുണ നൽകാൻ യുനിസെഫിന്റെ സാങ്കേതിക വിദഗ്ധരും കൺസൾട്ടന്റുമാരും അടങ്ങുന്ന ഏഴ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. 29 ജില്ലകളിലെ 2,585 ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളെ ഒഴിപ്പിച്ചു. 1,39,780 കുട്ടികൾ ഉൾപ്പെടെ 8,12,619 പേരെ ദുരന്തനിവാരണ സേനയുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ ഒഴിപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ALSO READ: ഡൽഹിയിൽ കനത്ത മഴയും ഇടിമിന്നലും; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വിമാനം ഉൾപ്പെടെ 11 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

343 ദുരിതാശ്വാസ ക്യാമ്പുകളും 411 അവശ്യവസ്തു വിതരണ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ 81,920 ഹെക്ടറിലധികം കൃഷിയിടങ്ങൾ നശിച്ചു. റവന്യൂ-ദുരന്തനിവാരണ മന്ത്രി ജോഗൻ മോഹൻ, ആരോഗ്യമന്ത്രി കേശബ് മഹന്ത, ജലവിഭവ മന്ത്രി പിജൂഷ് ഹസാരിക, പരിസ്ഥിതി-വനം മന്ത്രി പരിമൾ ശുക്ലബൈദ്യ എന്നിവരുൾപ്പെടെ നിരവധി മന്ത്രിമാർ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ പ്രളയബാധിത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അസമിന്റെ വിവിധ ഭാഗങ്ങളിൽ സൈന്യവും അസം റൈഫിൾസും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ അംഗോം ബോബിൻ സിംഗ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News