Arunachal Avalanche|അരുണാചലിലെ ഹിമപാതത്തിൽ കുടുങ്ങിയ ഏഴ് സൈനീകരും മരിച്ചു

14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 8, 2022, 07:04 PM IST
  • ഫെബ്രുവരി 6-നാണ് സൈനീകരെ ഹിമപാതത്തിൽ കാണാതായത്
  • കാണാതായ ഏഴുപേരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്
  • പ്രദേശത്തെ 1,346 കിലോമീറ്റർ ദൈർഘ്യമുള്ള യഥാർത്ഥ നിയന്ത്രണ രേഖ കൈകാര്യം ചെയ്യുന്നത് കരസേനയാണ്
Arunachal Avalanche|അരുണാചലിലെ ഹിമപാതത്തിൽ കുടുങ്ങിയ ഏഴ് സൈനീകരും മരിച്ചു

അരുണാചൽ: കഴിഞ്ഞ ദിവസം അരുണാചൽ പ്രദേശിലുണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ ഏഴ് സൈനീകരും മരിച്ചു. ഫെബ്രുവരി 6-നാണ് പടിഞ്ഞാറൻ കമേങ് ജില്ലയിലെ ഇന്തോ-ചൈന അതിർത്തിയിലുണ്ടായ ഹിമപാതത്തിൽ പട്രോളിംഗിന് പോയ സൈനികരെ കണാതായത്. തുടർന്ന സേന തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു

"ഏഴു വ്യക്തികളുടെയും മൃതദേഹങ്ങൾ ഹിമപാതമുണ്ടായ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഏഴുപേരും മരിച്ചതായി സ്ഥിരീകരിച്ചു-സൈന്യത്തിൻറെ പത്രക്കുറിപ്പിൽ പറയുന്നു.മൃതദേഹങ്ങൾ ഹിമപാതമുണ്ടായ സ്ഥലത്തുനിന്നും തുടർനടപടികൾക്കായി അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും സൈന്യം അറിയിച്ചു. 

ALSO: BREAKING:അരുണാചലിൽ ഹിമപാതം: ഏഴ് സൈനീകർ കുടുങ്ങി

14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്‌ക്കൊപ്പം പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഭൂപ്രകൃതി നോക്കിയാൽ അരുണാചൽ പ്രദേശിൻറെ പടിഞ്ഞാറ് കാമേംഗ് പ്രദേശമായും ബാക്കിയുള്ളവ അരുണാചൽ പ്രദേശായുമാണ് തിരിച്ചിരിക്കുന്നു. സിക്കിമും അരുണാചൽ പ്രദേശും ഉൾപ്പെടെ 1,346 കിലോമീറ്റർ ദൈർഘ്യമുള്ള യഥാർത്ഥ നിയന്ത്രണ രേഖ കൈകാര്യം ചെയ്യുന്നത് കരസേനയുടെ ഈസ്റ്റേൺ കമാൻഡ് ആണ്.

കിഴക്കൻ കമാണ്ടിൻറെ മൂന്ന് കോർപ്സുകളാണ്  അരുണാചലിൻറെ വിവിധ ഭാഗങ്ങൾ നിയന്ത്രിക്കുന്നത് ഇവയിൽ 33 കോർപ്സ് (സിക്കിം), 4 കോർപ്സ് (കമേങ്  സെക്ടർ),3 കോർപ്സ് (അരുണാചലിൻറെ ബാക്കി ഭാഗങ്ങൾ) എന്നിങ്ങനെയാണ് സേനാ വിന്ന്യാസത്തിൻറെ ഘടന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News